ബോബൈയിൽ മലയാളി നേഴ്‌സുമാർ കഴിയുന്നത് അതി ദാരുണമായ സാഹചര്യത്തിൽ; ശബ്ദരേഖ മലയാളിവാർത്തയ്ക്ക്

മഹാരാഷ്ട്രയിലെ സ്ഥിതി ആകെ വഷളായിക്കൊണ്ടിരിക്കുകയാണ് . 5,2185 പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . നിരവധി മലയാളി നേഴ്‌സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ വരുന്നത്. ഈ സാഹചര്യത്തിലും വളരെ മോശമായ സാഹചര്യത്തിലാണ് മലയാളി നഴ്സുമാർ മുംബൈയിലെ പല ആശുപത്രികളിലും ജോലി ചെയ്യുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന നഴ്സുമാരെ പോലും ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുന്ന അവസ്ഥയാണ് അവിടെ ഇപ്പോൾ നിലവിലുള്ളത്.
ബോംബൈ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസേർച് സെന്ററിലും സമാനമായ സാഹചര്യമാണ് നിലവിൽ.മുന്നൂറോളം മലയാളി നേഴ്‌സുമാരാണ് ഇവിടെ നിലവിലുള്ളത്.അതിൽ പത്ത് പോസിറ്റീവ് കേസുകൾ ഉണ്ട്. അവിടെയുള്ള ക്വാറന്റൈൻ ,ഐസൊലേഷൻ സംവിധാനങ്ങളെല്ലാം തന്നെ വളരെ ദയനീയമാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നേഴ്‌സുമാരുടെ താമസം പോലും. കോവിഡ് ബാധിച്ചവരും അല്ലാത്തവരുമായ മലയാളി നേര്സുമാർ ഒരുമിച്ചാണ് ഇവിടെ കഴിയുന്നത് എന്നതും ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കോവിഡ് ചികിത്സയിലുള്ളവരെ പോലും നിർബന്ധിച്ച് ജോലി ചെയ്യിക്കുന്നു. എന്ന വാർത്തകളാണ് പുറത്തു വരുന്നത്.
കോവിഡ് ബാധിച്ച നേഴ്‌സുമാരോട് മണിക്കൂറുകളോളം ജോലി ചെയ്യാൻ നിർബന്ധിക്കുന്ന ശബ്ദരേഖയും ഞങ്ങൾ പുറത്തുവിടുകയാണ് .വളരെ ഭയത്തോടുകൂടിയാണ് തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഇത്രയെങ്കിലും ഞങ്ങളോട് പങ്കുവയ്ക്കാൻ ഇവർ തയ്യാറായത് . പ്രതികാരനടപടിപോലും അവർ ഭയക്കുന്നു എന്നതാണ് വാസ്തവം,കേരള സർക്കാരിന്റെ അടിയന്തര ഇടപെടൽ ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടി ആവശ്യമാണ് .
വീഡിയോ കാണാം
https://www.facebook.com/Malayalivartha

























