അക്രമമുണ്ടാകില്ലെന്ന് അമിത് ഷായുടെ ഉറപ്പ് ; ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറി; ഐ.എം.എ പ്രഖ്യാപിച്ച സൂചനാ സമരം പിന്‍വലിച്ചു

കൊറോണ വൈറസിനെ നേരിടുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടന (ഐ.എം.എ) പ്രഖ്യാപിച്ച സൂചനാ സമരം പിന്‍വലിച്ചു. ഐ.എം.എ പ്രതിനിധികള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രതിഷേധം പിന്‍വലിച്ചത്.
ഡോക്ടര്‍മാരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കപ്പെടുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. ഡോക്ടര്‍മാര്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. മോദി സര്‍ക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ ചര്‍ച്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെള്ളക്കോട്ട് ധരിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരോടും ആശുപത്രികളോടും മെഴുകുതിരികള്‍ കത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. വൈറ്റ് അലര്‍ട്ട് എന്ന ഈ പ്രതിഷേധം മുന്നറിയിപ്പ് മാത്രമാണെന്നും ഐഎംഎ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഐഎംഎ ദേശീയ വ്യാപക വൈറ്റ് അലര്‍ട്ട് പ്രഖ്യാപിച്ചതും പ്രതീകാത്മക സമരം നടത്താന്‍ ആഹ്വാനം ചെയ്തതും.
https://www.facebook.com/Malayalivartha

























