അഖിലേന്ത്യാ സര്‍വീസ് പ്രായപരിധി ഉയര്‍ത്തി വിജ്ഞാപനമായി
സംസ്ഥാന സര്‍വീസ് ഉദ്യോഗസ്ഥരെ അഖിലേന്ത്യാ സര്‍വീസിലേക്ക് എടുക്കുന്നതിനുള്ള പ്രായപരിധി 56 ആക്കി ഉയര്‍ത്തിയത് ഈ വര്‍ഷം മുതല്‍ നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കേന്ദ്രപേഴ്സണല് മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ് സര്‍വീസുകളിലേക്കാണ് പ്രായപരിധി ഉയര്‍ത്തി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തേ പ്രായപരിധി 54 വയസ്സായിരുന്നു.സംസ്ഥാനസര്‍വീസില്‍ പ്രാവീണ്യം തെളിയിച്ചവരെയാണ് ഈ മൂന്ന് സര്‍വീസുകളിലേക്കും എടുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha