ബീഫ് നിരോധിച്ചതിനെതിരെയുള്ള പാരഡി വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
പ്രതികരിക്കാനുള്ള സ്വാതന്ത്രൃം കൂടി നിര്‍ത്തലാക്കുമോ നിങ്ങള്‍ ? രാജ്യത്തെ നിരോധനങ്ങളുടെ പട്ടിക നീളുന്നത് കണ്ട് അതിനെതിരെ പാരഡി വീഡിയോകള്‍ പുറത്തിറങ്ങി. ഡല്‍ഹി സ്വദേശിയായ യുവാവിന് തോന്നിയ ഒരു ആശയമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. നിരോധനങ്ങള്‍ക്ക് പിന്നിലെ യുക്തിയെ ചോദ്യം ചെയ്തു കൊണ്ട് കഴിഞ്ഞ ആഴ്ച ആറോളം വീഡിയോകളാണ് പുറത്തിറക്കിയത്. ഡല്‍ഹിയിലെ സംഗീതജ്ഞനായ ഭുവന് ബാം പുറത്തിറക്കിയ ഗാനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷം ഹിറ്റ്സുകളാണ് നേടിയത്. വാര്‍ത്താ റിപ്പോര്‍ട്ടുകളുടേയും രാജ്യസഭാ ചര്‍ച്ചകളുടെ രംഗങ്ങളുടേയും വിവിധ ക്ലിപ്പിംങ്ങുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബാന്‍സി- ഡി എന്ന് തുടങ്ങുന്ന രണ്ട് ഗാനങ്ങളിലും സിനിമ, കോമഡി താരങ്ങള്‍, ഭക്ഷണം എന്നിവ നിരോധിക്കുന്നതിനെപ്പറ്റിയാണ് ചര്‍ച്ച ചെയ്യുന്നത്. ബീഫിനെപ്പറ്റി \'ഡോണ്ട് ഈറ്റ് ഇറ്റ്\' എന്ന പേരില്‍ പുറത്തിറക്കിയ ഗാനം മൈക്കല്‍ ജാക്സണിന്റെ ഒരു ഗാനത്തിന്റെ ഈണത്തിലാണ്. മറ്റ് പല പാരഡി വീഡിയോകളും ഇതോടൊപ്പമുണ്ട്. മലയാളത്തില്‍ പുറത്തിറങ്ങിയ \'ബീഫ് ബാന്‍ഡ് ഇന്‍ കേരള\' എന്ന പാരഡി മലയാളം വീഡിയോയും ഇന്റര്‍നെറ്റില്‍ ഹിറ്റാണ്.
ഡിസംബര്‍ 16 കൂട്ടമാനംഭംഗത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി നിരോധിച്ചതോടെയാണ് ഇത്തരത്തിലൊരു വീഡിയോ തയ്യാറാക്കാമെന്ന ആശയം തനിക്ക് തോന്നിത്തുടങ്ങിയതെന്ന് ബാം പറയുന്നു. 1990 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചവയെപ്പറ്റി താന്‍ ഗവേഷണം നടത്തിയ ശേഷമാണ് താനിത് തയ്യാറാക്കിയതെന്നാണ് ബാം പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha