Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ലോക്ക് ഡൌൺ ചതിച്ചു ; ഇന്ത്യയിലെ ആറ് ഫണ്ടുകള്‍ ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റണ്‍ മരവിപ്പിച്ചു

24 APRIL 2020 03:19 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് മനുഷ്യ ജീവന് മാത്രമല്ല ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കും വെല്ലുവിളി ഉയർത്തുകയാണ് .പല രാജ്യങ്ങളും സാമ്പത്തികമായി കൂപ്പുകുത്തുന്ന സാഹചര്യമാണ് നിലവിൽ. പ്രശസ്ത നിക്ഷേപ സ്ഥാപനമായ ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റണ്‍ തങ്ങളുടെ ആറ് സ്ഥിരം വരുമാന നിക്ഷേപങ്ങളെയും ക്രിഡിറ്റ് റിസ്ക് ഫണ്ടുകളും മരവിപ്പിക്കുന്നു. കോവിഡ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ സാമ്പത്തിക ക്രയവിക്രയങ്ങളിലുണ്ടായ ഇടിവ് നിക്ഷേപങ്ങളുടെ ലിക്വിഡിറ്റിയെ ഗുരുതരമാംവിധം ബാധിച്ചതാണ് ഈ തീരുമാനത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപകരുടെ 30,800 കോടി രൂപയാണ് ഇതുവഴി മരവിപ്പിക്കപ്പെടുന്നത്. നിക്ഷേപ മൂല്യത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ലെന്ന് ഫ്രാങ്ക്ളിന്‍ പറയുന്നു. മാര്‍ച്ച് മാസം മുതല്‍ ഒരു മാസത്തോളമായി രാജ്യം ലോക്ക്ഡൗണിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. അസാധാരണം എന്നാണ് ഫ്രാങ്ക്ളിന്റെ ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.

ഇന്ത്യയുടെ വായ്പാ വിപണി കൊറോണ പകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കോര്‍പ്പറേറ്റ് ബോണ്ട് ട്രേഡിങ്ങിനെ ലോക്ക്ഡൗണ്‍ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ലിക്വിഡിറ്റിയില്‍ (നിക്ഷേപം പണമാക്കി മാറ്റാനുള്ള എളുപ്പം) നാടകീയമായ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് തങ്ങളുടെ വെബ്സൈറ്റില്‍ ഫ്രാങ്ക്ളിന്‍ നല്‍കിയ വിശദീകരണക്കുറിപ്പ് പറയുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ലോക്ക്ഡൗണിലായിരിക്കുകയാണെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടി.ആഗോളതലത്തില്‍ തന്നെ കൊറോണ വൈറസ് വ്യാപനം സാമ്പത്തിക വ്യവസ്ഥയെ തകരാറിലാക്കിയിരിക്കുകയാണ്. തങ്ങളുടെ ആസ്തികളില്‍ 2016നു ശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചില ബാങ്കുകളുടെ തകര്‍ച്ചയും മറ്റും കൊണ്ടുവന്ന പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയുടെ ഡെബ്റ്റ് മാര്‍ക്കറ്റ് കരകയറി വരാതെ നില്‍ക്കുന്നതിനിടയിലാണ് കൊറോണ വ്യാപനം സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ 'ഷാഡോ ബാങ്കിങ്' വ്യവസ്ഥയിലേക്ക് പണമിറക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അധികമാരും താല്‍പര്യം കാണിക്കാത്തതു കൊണ്ട് ഈ പദ്ധതി പാളി എന്നാണറിയുന്നത്. വളരെ കുറഞ്ഞ പലിശയ്ക്ക് പണം നല്‍കാമെന്നായിരുന്നു ഷാഡോ ബാങ്കുകള്‍ക്കുള്ള വാഗ്ദാനം. ഓണ്‍ലൈനായി വായ്പ ലഭ്യമാക്കുകയും പണം നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം ബാങ്കുകള്‍ പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഡെബ്റ്റ് മാര്‍‌ക്കറ്റിന് ലഭിച്ച വലിയൊരു തിരിച്ചടിയായാണ് ഫ്രാങ്ക്ളിന്‍ ടെംപ്ലീറ്റന്റെ ഫണ്ട് മരവിപ്പിക്കലിനെ നിരീക്ഷകര്‍ കാണുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറ്റവും മികച്ച നിലയില്‍ പെര്‍ഫോം ചെയ്യുന്ന ഫണ്ടുകളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ഫ്രാങ്ക്ളിനെ നയിച്ചത് ക്ഷമത വളരെ കുറഞ്ഞ കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കാനെടുത്ത തീരുമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. ഫണ്ടുകളുടെ പ്രകടനം മികച്ചതായെങ്കിലും റിസ്ക് വളരെ വര്‍ധിച്ചു.

ഫ്രാങ്ക്ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ച്യ, ഡൈനമിക് അക്രൂവല്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്രാ ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട് എന്നീ ഫണ്ടുകളാണ് ഫ്രാങ്ക്ളിന്‍ മരവിപ്പിച്ചിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (16 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (33 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (42 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (51 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (55 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends