Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഗുജറാത്തിൽ സ്ഥിതി ഗുരുതരം ; ഡിസ്ചാർജ് ചെയ്തതിന് 13 ദിവസങ്ങൾക്ക് ശേഷം രണ്ട് പേർക്ക് വീണ്ടും കൊവിഡ്

24 APRIL 2020 03:30 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഡൽഹിയായിരുന്നു തൊട്ടുപിന്നിൽ. എന്നാൽ ഇപ്പോൾ ഡൽഹിയേയും കടത്തിവെട്ടി കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗുജറാത്ത്. രാജ്യത്ത് 19 ശതമാനം പേർക്ക് രോഗം ഭേദമാകുമ്പോൾ ഗുജറാത്തിൽ വെറും 6.3 ശതമാനം പേർക്ക് മാത്രമാണ് രോഗം ഭേദമായത്. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ ഏറ്റവും കുറവ് ഗുജറാത്തിലാണ്. അതുപോലെ തന്നെ മരണ നിരക്കിന്റെ കാര്യത്തിലും ഗുജറാത്ത് മുന്നിലാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23,000 കടന്നിരിക്കുകയാണ്.

മാർച്ച് 19നാണ് ഗുജറാത്തിലെ ആദ്യത്തെ കൊവിഡ് കേസുകൾ രാജ്കോട്ടിലും സൂറത്തിലും സ്ഥിരീകരിച്ചത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തിലെ 27 ജില്ലകളിലേക്ക് കൂടി കൊവിഡ് വ്യാപിച്ചിരിക്കുകയാണ്. ഇതൊടെ ആകെ 33 ജില്ലകളിൽ 29 എണ്ണത്തിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജുനാഗഡ്, അംറേലി, സുരേന്ദ്രനഗർ, ദ്വാരക എന്നീ നാല് ജില്ലകൾ മാത്രമാണ് കൊവിഡ് മുക്തമായുള്ളത്. കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ദംഗ് ജില്ലയിൽ ഇന്നലെ വൈകിട്ടോടെ പുതിയ കേസ് സ്ഥിരീകരിക്കുകയായിരുന്നു.

ഇന്നലെ മാത്രം 217 പുതിയ കേസുകളും ഒമ്പത് മരണവും ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. അഹമ്മദാബാദാണ് സംസ്ഥാനത്ത് കൊവിഡിന്റെ പ്രധാന ഹോട്ട്സ്പോട്ട്. 1,298 പേർക്കാണ് അഹമ്മദാബാദിൽ രോഗം സ്ഥിരീകരിച്ചത്. 112 പേർ ഇതേവരെ മരിച്ചു. 2,624 പേർക്കാണ് ഗുജറാത്തിൽ ഇതേവരെ രോഗം സ്ഥിരീകരിച്ചത്. ഇതേ വരെ 258 പേർക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായി. അതേ സമയം, ഗുജറാത്തിലെ പഠാനിൽ രോഗം ഭേദമായ രണ്ട് പേരിൽ വീണ്ടും കൊവിഡ് കണ്ടെത്തി. 55 വയസുള്ള സ്ത്രീയ്ക്കും 60 വയസുള്ള പുരുഷനുമാണ് ഡിസ്ചാർജ് ചെയ്ത് 13 ദിവസങ്ങൾക്ക് ശേഷം കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് 14 ദിവസത്തേക്ക് ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയായിരുന്നു.
ഇവരിലെ കൊറോണ വൈറസ് സാന്നിദ്ധ്യം വീണ്ടും മടങ്ങിയെത്തുകയായിരുന്നോ അതോ ഇവർക്ക് മറ്റെവിടുന്നെങ്കിലും രോഗം പകർന്നതാണോ എന്ന് വ്യക്തമല്ല. പഠാനിൽ ഇതേവരെ രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ ആശുപത്രി വിടുകയും ഒരാൾ മരിക്കുകയും ചെയ്തു. മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഡിസ്ചാർജ് ചെയ്യപ്പെട്ടവരിൽ രണ്ട് പേർക്ക് വീണ്ടും കൊവിഡ് കണ്ടെത്തിയവരോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി. പഠാനിൽ രോഗം ബാധിച്ച 15ൽ 14 പേരും അയൽവാസികളാണ്. സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയതായി ഗുജറാത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗം ഭേദമായവരിൽ ഇത്രയും നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗം കണ്ടെത്തിയത് രാജ്യത്തെ ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുകയാണ്. അതേ സമയം, ഗുജറാത്തിൽ കൊവിഡ് അതിതീവ്രമാകുമെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും മുന്നറിയിപ്പുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (16 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (33 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (42 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (51 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (55 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends