ചെന്നൈ: 4 ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനത്തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍, മധുര കോര്‍പറേഷനുകളില്‍ നാളെ മുതല്‍ ബുധന്‍ വരെയും തിരുപ്പൂര്‍, സേലം എന്നിവിടങ്ങളില്‍ ചൊവ്വ വരെയും സമ്പൂര്‍ണ ലോക്ഡൗണ്‍. പഴം, പച്ചക്കറി, പല ചരക്ക് കടകളുള്‍പ്പെടെ തുറക്കില്ല. 6 പൊലീസുകാര്‍ക്കു രോഗം ബാധിച്ചതോടെ കോയമ്പത്തൂര്‍ പോടന്നൂര്‍ സ്റ്റേഷന്‍ പൂട്ടി. സംസ്ഥാനത്തു രോഗികള്‍ 1755. 2 പേര്‍ കൂടി മരിച്ചതോടെ മരണം 22 ആയി.
കര്‍ണാടകയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ജയിലില്‍ അടച്ച 126 പേരില്‍ 5 പേര്‍ക്കു കോവിഡ്. ഹൊങ്ങസന്ദ്രയിലെ ചേരിയില്‍ രോഗികളുടെ എണ്ണം 21 ആയതോടെ ബെംഗളൂരു അതീവജാഗ്രതയിലാണ്. സംസ്ഥാനത്തെ ആകെ രോഗികള്‍ 474. മരണം 18.
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മെയില്‍ നഴ്‌സിനു കോവിഡ്; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35 പേര്‍ ക്വാറന്റീനില്‍. പ്രധാന കോവിഡ് ആശുപത്രിയായ എല്‍എന്‍ജെപിയിലെ ഡയറ്റീഷ്യനും രോഗം; 56 ജീവനക്കാരെ ക്വാറന്റീനിലാക്കി.
മഹാരാഷ്ട്രയില്‍ രോഗികള്‍ 6817. ഇന്നലെ മാത്രം മരിച്ചത് 18 പേര്‍. ആകെ മരണം 301. മുംബൈയില്‍ രോഗികള്‍ 4589. ധാരാവിയില്‍ 220.
https://www.facebook.com/Malayalivartha
























