Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

5 സംസ്ഥാനങ്ങള്‍ ശമ്പളം പിടിക്കുന്നു, പ്രതിഷേധവും ഉയരുന്നു

25 APRIL 2020 07:34 AM IST
മലയാളി വാര്‍ത്ത

കേരളമടക്കം 5 സംസ്ഥാനങ്ങള്‍ മാത്രമാണ് കോവിഡ് പശ്ചാത്തലത്തില്‍ ശമ്പളം കുറയ്ക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത്. കേരളത്തെക്കാള്‍ മുന്‍പു പ്രഖ്യാപനം നടത്തിയ പല സംസ്ഥാനങ്ങളും തീരുമാനത്തില്‍ ഇളവുകള്‍ വരുത്തുകയും ചെയ്തു.

മുഖ്യമന്ത്രി, മന്ത്രിമാര്‍, രാഷ്ട്രീയ നിയമനം ലഭിച്ചവര്‍ എന്നിവരുടെ ശമ്പളം 100 ശതമാനവും ഉദ്യോഗസ്ഥരുടേതു റാങ്ക് പ്രകാരം 10 - 70 ശതമാനവും കുറയ്ക്കാന്‍ തീരുമാനമെടുത്തിരുന്നത് ആന്ധ്ര, ഒഡീഷ, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ്.

ഹിമാചല്‍പ്രദേശ്: മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡ് ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു മാറ്റി.

പഞ്ചാബ്: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് 30 % ശമ്പളം കുറയ്ക്കാന്‍ സമ്മതിച്ചത്.

മധ്യപ്രദേശ്: മുഖ്യമന്ത്രിയും ഗവര്‍ണറും 30 % ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.

കര്‍ണാടക: മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഒരു വര്‍ഷത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ചില മന്ത്രിമാരും എംഎല്‍എമാരും ഒരു വര്‍ഷത്തേക്ക് 30 % ശമ്പളം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു.

തമിഴ്‌നാട്: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരുമാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചിരുന്നു.

ബിഹാര്‍, യുപി: രണ്ടിടത്തും ശമ്പളമോ പെന്‍ഷനോ വെട്ടിക്കുറയ്ക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്ര: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശമ്പളം 60 % കുറച്ചു; മറ്റുള്ളവര്‍ക്ക് 50%. ക്ലാസ് ഫോറിന് 10 % കുറവു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഈ വിഭാഗത്തിലെ കരാര്‍ ജീവനക്കാര്‍ക്കു മാത്രമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.

തെലങ്കാന: മന്ത്രിമാരും പഞ്ചായത്ത് അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികളും 75 % ശമ്പളം കുറച്ചു. ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ 60 % ശമ്പളം സംഭാവന നല്‍കണം; പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ 50 ശതമാനവും. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ തല്‍ക്കാലം ഈ മാസത്തെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം വൈകിക്കുന്നതായി സര്‍ക്കാര്‍ വിശദീകരണമിറക്കി. കുറയ്ക്കുന്ന ശമ്പളം ആരോഗ്യമേഖലയിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുമെന്നും പറഞ്ഞു.

ഒഡീഷ: മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍, തദ്ദേശഭരണ പ്രതിനിധികള്‍ എന്നിവരുടെ ശമ്പളം 70% കുറയ്ക്കും. ബാക്കിയുള്ളവരുടെ ശമ്പളത്തില്‍ ഗ്രേഡ് അനുസരിച്ച് 30 - 50 % കുറവുണ്ട്. പ്രതിഷേധമുയര്‍ന്നതോടെ, വെട്ടിക്കുറയ്ക്കലല്ല വൈകിക്കല്‍ മാത്രമാണെന്നും അടുത്ത മാസം മുതല്‍ ഗഡുക്കളായി നല്‍കുമെന്നുമാണു പ്രഖ്യാപനം.

രാജസ്ഥാന്‍: നഴ്‌സുമാര്‍, പൊലീസ്, പാരാമെഡിക്കല്‍ വിഭാഗം എന്നിവര്‍ ഒഴികെയുള്ളവരുടെ ശമ്പളം 30 % കുറച്ചു. ഗവ. ഡോക്ടര്‍മാരുടെ ശമ്പളം 50 % കുറയ്ക്കും.

മഹാരാഷ്ട്ര: ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് മാര്‍ച്ച് 31നു ധനമന്ത്രി അജിത് പവാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്നു തീരുമാനം മാറ്റി. ശമ്പളം 2 ഗഡുക്കളായി നല്‍കുമെന്നു പുതിയ ഉത്തരവും ഇറക്കി. മുഖ്യമന്ത്രിയടക്കം എല്ലാ ജനപ്രതിനിധികളുടെയും ശമ്പളം 60 % ശമ്പളം കുറയ്ക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഗ്രേഡ് എ, ബി ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനവും ഗ്രേഡ് സിയില്‍ 25 ശതമാനവും കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (16 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (33 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (42 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (51 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (55 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends