Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കോവിഡ്-19 രാജ്യത്ത് വീണ്ടും നീട്ടിവച്ച ലോക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുമോ? ലോക്ഡൗണ്‍ 31 ദിവസം കഴിയുമ്ബോഴും ഇന്ത്യയില്‍ രോഗികളുടെ എണ്ണം കൂടി, മരണ നിറയ്ക്കും ഉയർന്നു

25 APRIL 2020 03:17 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ വീണ്ടും നീട്ടിയ സാഹചര്യത്തിൽ ഇന്ത്യയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കേസുകള്‍ എണ്ണവും തീരെ കുറവല്ല. പല സംസ്ഥാനങ്ങളുടെയും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. അതോടൊപ്പം തന്നെ കൃത്യമായി രോഗികളെ റിപ്പോര്‍ട്ട് ചെയ്യാതെയും ടെസ്റ്റുകള്‍ ചെയ്യാതെയും കണ്ണടച്ച്‌ ഇരുട്ടാക്കുന്ന സംസ്ഥാനങ്ങളും നിലവിൽ ഉണ്ട്.

ഇതിനോടകം തന്നെ രാജ്യത്ത് ഇതുവരെ 775 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനോടകം തന്നെ 24,506 ആയി. 24 മണിക്കൂറിനുള്ളിൽ 1429 കേസുകളും 57 മരണവും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒപ്പം മഹാരാഷ്ട്രയിൽ രോഗബാധിതർ 6817 ഉം മരണം 310 ഉം കടന്നു. രോഗമുക്തി നിരക്ക് 20.66 ശതമാനത്തിലെത്തി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതികരണം.

എന്നാൽ തന്നെയും ലോക്ഡൗണ്‍ 31 ദിവസം കഴിയുമ്ബോഴും ഇന്ത്യയില്‍ പുതിയ രോഗികളുടെ എണ്ണം കുറയാത്തതെന്തുകൊണ്ടാണെന്ന സംശയം പലര്‍ക്കും ഉണ്ടാവും. അതിന് കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസമാണ് എങ്കിലും പ്രധാനമായും രണ്ടു കാരണങ്ങളാണ് പറയപ്പെടുന്നത്.

ഒന്ന്, ലോക്ക് ഡൗണ്‍ കൃത്യമായി പാലിക്കപ്പെടുന്നില്ല അല്ലെങ്കില്‍ സാമൂഹിക അകലവും വ്യക്തിശുചിത്വവും പലയിടങ്ങളിലും കാര്യക്ഷമമാകുന്നില്ല. രണ്ട്, കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്തു തുടങ്ങിയപ്പോള്‍ കൂടുതല്‍ രോഗികള്‍ കണ്ടെത്തുന്നത് ആവാം. മുമ്ബ് ചെയ്തിരുന്നതിനേക്കാള്‍ വളരെയധികം ടെസ്റ്റുകള്‍ ഇപ്പോള്‍ ദിവസവും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 35,000-ലധികം ടെസ്റ്റുകള്‍ ചെയ്തതായി ഐസിഎംആര്‍ പറയുന്നുണ്ട്. ഇതുവരെ ആകെ 5.5 ലക്ഷത്തോളം ടെസ്റ്റുകള്‍. ചിലപ്പോള്‍ ഈ രണ്ടു കാരണങ്ങളും ഉണ്ടാവാം.

മറ്റൊന്ന് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം കൂട്ടിക്കൊണ്ടുവരാന്‍ ഈ ലോക്ഡൗണിന് കഴിഞ്ഞു എന്നതാണ്. ഏപ്രില്‍ 6-ലെ കണക്ക് പ്രകാരം ഇത് 4.2 ദിവസമായിരുന്നു. ഏപ്രില്‍ 20 ആയപ്പോളത് 8.6 ദിവസമാണ്.ഈ രീതിയില്‍ തുടര്‍ന്നാല്‍ തന്നെ, മെയ് പകുതിയോടെ ഇന്ത്യയില്‍ ഒരു ലക്ഷത്തോളം രോഗികള്‍ ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനുമുന്‍പ് ലോക്ഡൗണ്‍ മാറ്റിയാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് സാമാന്യ ബുദ്ധി കൊണ്ട് തന്നെ നമുക്കൂഹിക്കാവുന്നതുമാണ്. ഇത്തരത്തിൽ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യയിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കുമെന്നതിൽ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (4 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (16 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (38 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (47 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (59 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends