Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സ്ത്രീകൾക്ക് ഗർഭനിരോധ ഗുളികകളും പുരുഷന്മാർക്ക് കോണ്ടവും; പ്രതിസന്ധി മുന്നിൽ കണ്ട് ജനങ്ങൾക്ക് ഗർഭനിരോധ ഉറകൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്ത് ഉത്തർപ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടം

25 APRIL 2020 08:44 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗൺ മൂലം ആളുകൾക്ക് മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനുശള്ള അവസരങ്ങൾ പരിമിതപ്പെടുന്നതും കൂടുതൽ സമയം പങ്കാളിയോടൊത്ത് ചിലവഴിക്കേണ്ടിവരുന്നതും ജനസംഖ്യാ വർധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ കിറ്റുകൾ വിതരണെം ചെയ്യുന്നതിനൊപ്പം ഇവയുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളും ആശാവർക്കാർമാർ ബോധവത്‌കരിക്കാനും ശ്രമിക്കുന്നുണ്ട്. മാത്രമല്ല സർക്കാരിന്റെ കുടുംബാസൂത്രണ നയത്തേപ്പറ്റി ബോധവത്‌കരണം നടത്തുന്നുമുണ്ട്. സ്ത്രീകൾക്ക് ഗർഭനിരോധ ഗുളികകളും പുരുഷന്മാർക്ക് കോണ്ടവുമാണ് വിതരണം ചെയ്യുന്നത്.

പ്രതിസന്ധി മുന്നിൽ കണ്ട് ജനങ്ങൾക്ക് ഗർഭനിരോധ ഉറകൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുകയാണ് ഉത്തർപ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടം. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഗർഭനിരോധ ഉറകൾ ഉൾപ്പെടെയുള്ളവയുടെ കിറ്റുകൾ ഓരോ കുടുംബങ്ങളിലും വിതരണം ചെയ്യുന്നുണ്ട്.

ആശാവർക്കർമാർ ഉൾപ്പെടെയുള്ള സന്നദ്ദപ്രവർത്തകരെ ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാൽ നിലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല ഗർഭനിരോധന മാർഗങ്ങൾവിതരണം ചെയ്യുന്നതെന്നും സർക്കാരിന്റെ കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.നിലവിൽ 30,000 ഗർഭനിരോധ ഉറകളാണ് വിതരണം ചെയ്തിട്ടുള്ളത്

അതുമാത്രമല്ല രാജ്യത്ത് വില്‍പന കുതിച്ചുകയറിയതാണ് 'ഗര്‍ഭ നിരോധന ഉറകക്ക് '! ഒരാഴ്ചയിലെ കണക്കെടുത്താല്‍ ഗര്‍ഭ നിരോധന ഉറ വില്‍പനയില്‍ 25 ശതമാനം മുതല്‍ 50 ശതമാനം വരെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് അത്ര ചെറിയ വര്‍ദ്ധന ഒന്നും അല്ല!

ആളുകള്‍ വീട്ടിലിരിക്കുന്നു എന്നത് തന്നെയാണ് ഗര്‍ഭ നിരോധന ഉറകളുടെ വില്‍പനയിലെ വര്‍ദ്ധനയ്ക്ക് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. ഫ്രീ ടൈം ഇപ്പോള്‍ ഇഷ്ടം പോലെയാണ്. ബോറടിയും കൂടും. അതൊക്കെ തന്നെ ആളുകളെ ശാരീരിക ബന്ധത്തിലേക്ക് കൂടുതല്‍ നയിക്കും എന്നാണ് വില്‍പനക്കാരുടെ പക്ഷം. എന്തായാലും ഇപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ സമയമുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

സാധാരണ ഗതിയില്‍ 3 ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ഇതിലും മാറ്റം വന്നുവത്രെ. ആളുകള്‍ വലിയ വലിയ പാക്കറ്റുകള്‍ ആണ് കൂടുതലായി വാങ്ങിയത് എന്നും കച്ചവടക്കാര്‍ പറയുന്നു.

10 മുതല്‍ 20 എണ്ണം വീതമുള്ള വലിയ പാക്കറ്റുകള്‍ക്കായിരുന്നു ഏറ്റവും ഡിമാന്റ് എന്നും വില്‍പനക്കാര്‍ പറയുന്നു.

ഗര്‍ഭ നിരോധന ഉറകള്‍ക്ക് മാത്രമല്ല ചെലവ് കൂടിയത്. മറ്റ് ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ക്കും വില്‍പന കൂടിയിട്ടുണ്ട് എന്നാണ് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നത്. ചില സമയത്ത് സ്റ്റോക്ക് തീര്‍ന്നുപോകുന്ന സാഹചര്യം പോലും ഉണ്ടായി എന്നും ചിലര്‍ പറയുന്നുണ്ട്.

ലോക്ക് ഡൗണ്‍ സാഹചര്യം മുന്‍കൂട്ടി കണ്ട് ആളുകള്‍ അവശ്യമരുന്നുകളും മറ്റും വലിയതോതില്‍ വാങ്ങി ശേഖരിച്ചിരുന്നു. ഇതിനൊപ്പം തന്നെ ഗര്‍ഭനിരോധന ഉറകളും വാങ്ങിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.

ആദ്യകാലങ്ങളില്‍ ഗര്‍ഭനിരോധ ഉറ വാങ്ങുന്നത് പോലും എന്തോ മോശം കാര്യമാണ് എന്നായിരുന്നു ഇന്ത്യന്‍ പൊതുബോധം. എന്തായാലും അടുത്ത കാലത്ത് അതില്‍ മാറ്റം വന്നിട്ടുണ്ട് എന്നത് ആശാവഹമാണ്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഉറകളും മറ്റ് ഗര്‍ഭനിരധന ഉറകളും വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തിലും അടുത്തകാലത്തായി വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പന അത്രയേറെ വ്യാപകമായിട്ടില്ല. ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നിരുന്നാലും കൊറോണ വൈറസ് വ്യാപനം തുടങ്ങിയതോടെ സെക്‌സ് ടോയ്‌സിന്റെ വില്‍പനയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍. പത്ത് മുതല്‍ 15 ശതമാനം വരെ വില്‍പനയില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. പക്ഷേ, ആവശ്യക്കാര്‍ക്കെല്ലാം ഇത് എത്തിച്ചുനല്‍കാന്‍ ഇപ്പോള്‍ സാധിക്കിന്നില്ലെന്നാണ് പരാതി.

ലോകത്തിന്റെ പാതിയോളം ഇപ്പോള്‍ ലോക്ക് ഡൗണിലാണ്. ഇതോടെ അശ്ലീല വെബ്‌സൈറ്റുകളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ലോക വ്യാപകമായി പോണ്‍ഹബ്ബില്‍ എത്തുന്ന കാഴ്ചക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രീമിയം കണ്ടന്റുകളും ഇവര്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതോടെ ഇവിടത്തെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ദ്ധിച്ചിട്ടുണ്ട്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (6 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (18 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (40 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (49 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends