ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാരം
ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാരം. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. 2011ല്‍ രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ചു.
1940കളില്‍ ബാല താരമായിട്ടാണ് ശശി കപൂര്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1961 ല്‍ യശ് ചോപ്ര സംവിധാനം ചെയ്ത ധരം പുത്ര് എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനിരയിലെത്തി. 1960 മുതല്‍ 1980 വരെ ബോളിവുഡ് അടക്കിവാണ ശശി കപൂര്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ചില ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ ജിന്നയാണ് അവസാനം അഭിനയിച്ച ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha