പെറുവില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ചു 37 പേര് മരിച്ചു
പെറുവില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ചു 37 പേര് മരിച്ചു. അങ്കാഷ് ഹോര്മിയില് പാന്‍ അമേരിക്കന്‍ ഹൈവേയിലായിരുന്നു അപകടം. സംഭവത്തില്‍ 70 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു ബസുകളും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാഫിക് തെറ്റിച്ചുവന്ന ഒരു ബസ് ട്രക്കുമായി കൂട്ടിയിടിച്ച ശേഷം മറ്റുബസുകളിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha