ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 55 കിലോ സ്വര്‍ണം പിടികൂടി

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 55 കിലോ സ്വര്‍ണം പിടികൂടി. 15 കോടി രൂപ വിലമതിക്കും. കൊറിയര്‍ വഴിയാണ് സ്വര്‍ണം കടത്തിയത്. ഇത്രയും സ്വര്‍ണം കൊറിയര്‍ വഴി കടത്തുന്നത് ഇതാദ്യമാണ്. ഇലക്‌ട്രോണിക് ഉപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. അബുദാബിയില്‍ നിന്ന് സ്വര്‍ണം കടത്തിയത് മലയാളി സംഘമെന്ന് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് കൊറിയര്‍ കമ്പനിയിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























