54 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക വിട്ടയയ്ക്കും
നാവികസേന പിടികുടിയ 54 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക വിട്ടയ്ക്കും. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് കഴിഞ്ഞ 21ന് ശ്രീലങ്കന്‍ സേന തൊഴിലാളികളെ പിടികൂടിയത്. ഇവരുടെ 10 ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു. സമുദ്രാതിര്‍ത്തിയെ സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയുമായി മൂന്നാം ഘട്ട ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ശ്രീലങ്ക തൊഴിലാളിളെ വിട്ടയയ്ക്കാന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യശ്രീലങ്ക മൂന്നാംഘട്ട നടക്കുന്ന ദിവസം തൊഴിലാളികളെ വിട്ടയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ശ്രീലങ്ക സമുദ്രാതിര്‍ത്തിയായ കച്ചദ്വീപിനടുത്ത് മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് തൊഴിലാളികളെ ശ്രീലങ്കന്‍ സേന പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha