ട്രെയിനില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി
ട്രെയിനില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ചൗരി ചൗര എക്സ്പ്രസിലാണ് പെണ്‍കുട്ടിയുടെ ശരീരം കണ്ടത്. ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ബര്‍ത്തില്‍ കറുത്ത പൊളിത്തിനില് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ട്രെയിന്‍ സ്റ്റേഷനിലെത്തിയ ശേഷം ബോഗി വൃത്തിയാക്കാന്‍ കയറിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. ശരീരമാസകലം വെട്ടിമുറിച്ച നിലയിലാണ് കാണപ്പെട്ടത്.മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha