ഇനി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റുപേ കാര്‍ഡൂം
യാത്രികര്‍ക്കു കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി റൂപേ കാര്‍ഡുപയോഗിച്ചു റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ഡെബിറ്റ് കാര്‍ഡ് സംവിധാനമാണ് റൂപേ. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും(ഐആര്‍സിറ്റിസി) യൂണിയന് ബാങ്കും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഐആര്‍സിറ്റിസി വഴി ഓണ്‍ ലൈനായും യൂണിയന് ബാങ്കിന്റെ ശാഖ വഴിയും കാര്‍ഡുകള്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് ബുക്കിംഗിന് ഉപയോഗിക്കാവുന്ന കാര്‍ഡുവഴി പിന്നീട് ഷോപ്പിംഗിനുള്ള സൗകര്യവും ലഭ്യമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha