നാവികസേനയുടെ നിരീക്ഷണ വിമാനം തകര്‍ന്ന് വീണു: രണ്ടു പേരെ കാണാതായതായി റിപ്പോര്‍ട്ട്
നാവികസേനയുടെ ഡോണിയര്‍ നിരീക്ഷണ വിമാനം ഗോവയില്‍ തകര്‍ന്നു വീണു. രണ്ട് ഉദ്യോഗസ്ഥരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍. ഒരാളെ രക്ഷപ്പെടുത്തിയതായാണ് സൂചന. ഗോവയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പതിവ് പോലെ നിരീക്ഷണ പറക്കലിലായിരുന്ന വിമാനത്തില്‍ നിന്ന് രാത്രി 10.08നാണ് അവസാന സിഗ്നല്‍ ലഭിച്ചതെന്ന് നാവികസേന അറിയിച്ചു. കാണാതായ ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. ആറു യുദ്ധകപ്പലുകളും വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അപകടകാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha