സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കുമ്പോള്‍ ഇനി മുതല്‍ ഗോമൂത്ര ലായനി ഉപയോഗിക്കണമെന്ന് മേനകാ ഗാന്ധി
ഇനി മുതല്‍ ഓഫീസുകള്‍ വൃത്തിയാക്കുമ്പോള്‍ സാധാരണ ലോഷന്‍ ഉപയോഗിച്ചാല്‍ പോരാ, മറിച്ച് അല്പം വീര്യം കൂടിയ ലായനി തന്നെ ഉപയോഗിക്കണം. അതായത് ഗോമൂത്ര ലായനി. തറ തുടയ്ക്കാനും ശുചിമുറികള്‍ വൃത്തിയാക്കാനും സര്‍ക്കാര്‍ ഓഫീസുകളില്‍ ഗോമൂത്രത്തില്‍ നിന്നുള്ള ലായനി ഉപയോഗിക്കണമെന്നു കേന്ദ്രമന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് മേനക കത്തയച്ചു.
ഇപ്പോള്‍ ഓഫീസുകളിലും ശുചിമുറികളിലും ഉപയോഗിച്ച് വരുന്ന ഫിനൈല്‍ ലായനി അന്തരീക്ഷത്തിന് തന്നെ ദോഷകരമാകുമെന്നാണ് മേനകാ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നത്. ഹോളി കൗ ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടന ഗോമൂത്രത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ \'ഗൗനൈല് ഉപയോഗിക്കണമെന്നാണു മേനക ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ തീരുമാനത്തെ തുടര്‍ന്ന് തങ്ങളുടെ മന്ത്രാലയത്തിനു കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നും മേനക അഭ്യര്‍ഥിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha