ഈ അറിവില്ലാ പൈതലിനെ കണ്ടെത്തുന്നവര്‍ക്ക് ഇനാം; രാഹുലിന്റെ മണ്ഡലങ്ങളില്‍ പോസ്റ്റര്‍
അജ്ഞാതവാസത്തിലുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
നേതാവില്ലാത്ത അമേഠി എന്ന തലക്കെട്ടോടെയാണ് രാഹുലിന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. നിങ്ങള്‍ എവിടെയാണ് പോയതെന്ന് ആര്‍ക്ക് അറിയാം എന്ന് ഹിന്ദി ഗാനത്തിലെ വരികളാണ് പോസ്റ്ററിലുള്ളത്. അമേഠിയിലെ റോഡുകളുടെ മോശം സ്ഥിതിയും പരിതാപകരമായ ആരോഗ്യ സേവനങ്ങളും പോസ്റ്ററില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഹുലിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നാണ് ഒരു സംഘടനയുടേയും പേരില്ലാതെയുള്ള പോസ്റ്ററില്‍ പറയുന്നത്.
അതേസമയം പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതിന് പിന്നാലെ അവധി എടുത്ത രാഹുല്‍ ഗാന്ധി ഇതുവരെ പാര്‍ട്ടി ചുമതല ഏറ്റെടുത്തിട്ടില്ല. രാഹുല്‍ മ്യാന്മറില് വിപാസന ധ്യാനത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മനസും ശരീരവും നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ധ്യാനം. ഈ മാസം അവസാനത്തോടെ രാഹുല്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. തിരികെ വന്നാല്‍ എ.ഐ.സി.സി സമ്മേളനത്തിന്റെ തീയതി തീരുമാനിക്കും. സമ്മേളനത്തില്‍ രാഹുലിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന പ്രഖ്യാപനവും ഉണ്ടായേക്കും. രാഹുലിന് പകരം പ്രിയങ്കയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അലഹബാദില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha