മുംബൈയില്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ തീപ്പിടിത്തം: നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്
അന്ധേരി ഈസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം. നിരവധി ആളുകള്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആംബുലന്‍സുകളും എട്ടോളം ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ജനങ്ങളെ പ്രദേശത്ത് നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha