മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര മന്ത്രി കള്‍രാജ് മിശ്ര

മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ കള്‍രാജ് മിശ്ര. രാജ്യത്തെ എല്ലാ പാര്‍ട്ടികളും നിയമം അംഗീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു തുടങ്ങിയതുമുതല്‍ ഇതിനെതിരെ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി. ആവശ്യം ഉന്നയിച്ചിരുന്നു. ശക്തമായ നിയമ സംവിധാനത്തിന്റെ സഹായത്തോടെ മാത്രമേ ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സാധിക്കു. വി.എച്ച്.പിയുടെ നേതൃത്തത്തില്‍ അരങ്ങേറുന്ന \'ഘര്‍ വാപസിയില്‍\' ബി.ജെ.പിക്ക് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















