Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ സത്യമായി... കേരള നേതാക്കള്‍ക്ക് മാണിയെ വേണ്ട മോഡിക്ക് മാണിയെ വേണം; സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനായി മാണിയെ തെരഞ്ഞെടുത്തു

25 MARCH 2015 10:47 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

ചരക്കുസേവന നികുതി ഉന്നതാധികാര സമിതി (ജിഎസ്ടി) അധ്യക്ഷനായി കെ.എം.മാണിയെ തിരഞ്ഞെടുത്തു. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയാണ് ഉന്നതാധികാര സമിതി. കേന്ദ്രത്തില്‍ അധികാരം പങ്കിടാത്ത സംസ്ഥാനത്തുനിന്നുള്ള മന്ത്രിക്ക് പരിഗണന നല്‍കിയത്.
മാണി ഉന്നതാധികാര സമിതി അധ്യക്ഷനാകുമെന്ന് മാര്‍ച്ച് 19ന് മലയാളിവാര്‍ത്ത എസ്‌ക്ലൂസീവായി വാര്‍ത്ത നല്‍കിയിരുന്നു.
മാണിയെ കൂടാതെ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയും അവസാന നിമിഷം വരെ പരിഗണനയില്‍ ഉണ്ടായിരുന്നു. ജമ്മു കശ്മീര്‍ ധനമന്ത്രി അബ്ദുള്‍ റഷീദായിരുന്നു നേരത്തെയുള്ള അധ്യക്ഷന്‍. വെള്ളിയാഴ്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ധനമന്ത്രിമാരുമായി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്രം ഭരിക്കുന്ന കക്ഷിയില്‍ പെടാത്ത സംസ്ഥാന മന്ത്രിമാരെയാണ് ഉന്നതാധികാരത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഏകോപിപ്പിച്ച് ചരക്ക് സേവന നികുതി നടപ്പിലാക്കാനുള്ള ചുമതലയാണ് പുതിയ അധ്യക്ഷനുള്ളത്.
പതിമൂന്ന് ബജറ്റുകള്‍ അവതരിപ്പിച്ച ഇന്ത്യയിലെ ഏറ്റവും സീനിയറായ ധനമന്ത്രി എന്ന സ്ഥാനമാണ് കെ എം മാണിക്ക് ഗുണകരമായി മാറിയിട്ടുള്ളത്. അന്‍പതു വര്‍ഷത്തെ നിയമസഭാ പരിചയവും അദ്ദേഹത്തിന് ഗുണകരമായി മാറിയിരിക്കുന്നു. കെ.എം മാണി സംസ്ഥാന മന്ത്രി സഭയില്‍ ആദ്യമായെത്തിയതും ധനമന്ത്രിയായിട്ടാണ്.
കെഎം മാണിയുടെ ഭരണ പരിചയം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ബംഗാള്‍ ധനമന്ത്രി അമിത് മിത്രക്ക് അത്തരം നേട്ടങ്ങള്‍ പറയാനാവില്ല. ഹിന്ദി മേഖലയില്‍ നിന്നുള്ള ധനമന്ത്രിമാര്‍ എന്തു തീരുമാനമെടുക്കും എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. അവര്‍ മലയാളിയെ തെരഞ്ഞെടുക്കാന്‍ തയ്യാറായാല്‍ അത് സംസ്ഥാനത്തിന് ഗുണകരമായി മാറും.
കേരളത്തില്‍ നിന്നും ഇതുവരെ ഉന്നതാധികാക സമിതി അധ്യക്ഷന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഉന്നതാധികാര സമിതി അധ്യക്ഷ സ്ഥാനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തിലേയ്ക്ക് കൊണ്ടു വരാന്‍ കഴിയും. നരേന്ദ്ര മോഡിക്ക് മാണിയെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടു വരാനാണ് താത്പര്യം. മോഡിയുമായി മാണിക്ക് അടുത്ത ബന്ധമുണ്ട്. മാണിയാകട്ടെ ബിജെപി രാഷ്ട്രീയത്തെ ഇതുവരെ തള്ളി പറഞ്ഞിട്ടുമില്ല.
മാര്‍ച്ച് 19ന് മലയാളിവാര്‍ത്ത നല്‍കിയ വാര്‍ത്ത കൂടി വായിക്കുക
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല; മാണിയെ ദേശീയ സമിതി അധ്യക്ഷനാകാന്‍ മോദി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (7 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends