നരഹത്യാ കേസ് : സല്‍മാന്‍ ഖാന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ നരഹത്യാ കേസ് വിചാരണയുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ ഇന്ന് മുംബൈ കോടതിയില്‍ ഹാജരാകും. 2002 സെപ്തംബറില്‍ മദ്യലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന കാറിടിച്ച് ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം. കാലതാമസം നേരിട്ട വിചാരണ ഇതോടെ അവസാനഘട്ടത്തിലെത്തി. കാറപകടസമയത്ത് വണ്ടിയോടിച്ചത് ഇദ്ദേഹമല്ലെന്ന വാദഗതികള്‍ സാക്ഷി വിസ്താരത്തിനിടെ പൊളിഞ്ഞു. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതിയില്‍ വിചാരണ നേരിടുന്നതിനാല്‍ മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ട് സല്‍മാന്‍ ഹര്‍ജി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















