പശ്ചിമബംഗാള്‍ കന്യാസ്ത്രീ ബലാത്സംഗം: ഒരാള്‍ അറസ്റ്റില്‍

പശ്ചിമബംഗാളില്‍ 75കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സലീം എന്നയാളെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(സി.ഐ.ഡി)? മുംബയില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണിത്.
റാണാഘട്ടിലെ സ്‌കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ മാര്‍ച്ച് 13ന് രാത്രിയാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ എട്ടു കവര്‍ച്ചക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. റാണാഘട്ടിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റിലെത്തിയ ആയുധധാരികളായ എട്ടംഗ കവര്‍ച്ചാ സംഘത്തെ തടയവെയാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്.
സലീമിന് കേസുമായി അടുത്ത ബന്ധമുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സലീം പിടിയിലായത്. ഇയാളെ കൊല്‍ക്കത്തയിലേക്ക് തിരികെ കൊണ്ടുവന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















