ബീഫ് നിരോധനം: മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു

പശുക്കിടാവിനെ കശാപ്പു ചെയ്തതിനു മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിര പോലീസ് കേസെടുത്തു. ഗോവധം നിരോധിച്ചശേഷം മഹാരാഷ്ട്രയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്. നാസിക്കിലാണു സംഭവം. ആസിഫ് തലാതി, ഹമീദ്, റഷീദ് എന്നിവര്‍ക്കെതിരേയാണു പോലീസ് കേസെടുത്തിട്ടുള്ളത്. 150 കിലോ ഇറച്ചിയും പോലീസ് പിടിച്ചെടുത്തു.
പോലീസ് നടത്തിയ റെയ്ഡിലാണ് രണ്ടു പശുക്കിടാങ്ങളെ കശാപ്പു ചെയ്തതു കണ്ടെത്തിയത്. പ്രതികള്‍ മൂവരും പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമ ഭേഗതി പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















