Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

യുദ്ധവിമാനത്തില്‍ എയിംസ് മേധാവി രക്ഷാദൗത്യത്തിന് ഗുജറാത്തിൽ പറന്നിറങ്ങി..ഗുജറാത്തില്‍ കൊവിഡ് പ്രതിരോധം പാളിയത് നേരിടാന്‍ കേന്ദ്രം...കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ അടിയന്തര ഇടപെടല്‍

09 MAY 2020 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

കൊവിഡ് വ്യാപനവും ഉയർന്ന മരണനിരക്കും  ഗുജറാത്ത് സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ...ഈ സാഹചര്യത്തിൽ  ഗുജറാത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) മേധാവിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ വ്യോമസേനയുടെ പ്രത്യേക യുദ്ധവിമാനത്തില്‍ എത്തിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ അടിയന്തര ഇടപെടല്‍

വിദഗ്ധ സംഘം രാവിലെ അഹമ്മദാബാദില്‍ എത്തി കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. ശ്വാസകോശരോഗ വിദഗ്ധന്‍ കൂടിയായ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഡോ. മനിഷ് സുരേജ  എന്നിവരടങ്ങിയ സംഘമാണ് അഹമ്മദാബാദില്‍ എത്തിയത്.

സംസ്ഥാനത്തെ കൊവിഡ് രോഗികള്‍7402  ലേറെ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടലില്‍ പുതിയ നീക്കം. ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചും അധിക ചുമതല നല്‍കിയും പ്രധാന നഗരങ്ങളില്‍ കര്‍ശന  നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് മഹാമാരിയെ തടുക്കാന്‍ ശ്രമിക്കുന്നത്.  ഗുജറാത്തിലെ ഉയർന്ന കൊവിഡ് വ്യാപനവും മരണനിരക്കും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കുമോ എന്ന ആശങ്ക കേന്ദ്ര സർക്കാരിനും ബി.ജെ.പി നേതൃത്വത്തിനുമുണ്ട്.

ഗുജറാത്തിൽ ഇതുവരെ  449 പേര്‍ മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍  രോഗികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 390 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1872 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.   .

ഏറെ പ്രകീര്‍ത്തിക്കുന്ന് ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പാളിച്ചയായി കൊവിഡ് വ്യാപനം മാറുന്നത് ബിജെപിക്ക് ദേശീയ തലത്തില്‍  രാഷ്ട്രീയ തിരിച്ചടി കൂടിയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര രക്ഷാ ദൗത്യം.

ഗുജറാത്തിലെ കൊവിഡ് കേസുകൾ നിയന്ത്രിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക ഇടപെടലുകളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു.   മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് അമിത് ഷാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പകരം ചുമതല ഏൽപ്പിച്ചത്.വൈറസ് വ്യാപനത്തെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ കഴിഞ്ഞ ദിവസം  വന്‍ അഴിച്ചു പണി നടത്തിയിരുന്നു.

അഡിഷണല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് ആരോഗ്യവകുപ്പിലെ ഏകോപനച്ചുമതല നല്‍കിയായിരുന്നു മാറ്റം. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര  നേതാക്കന്മാരുടെ പ്രതീക്ഷക്കനുസരിച്ചു ഉയരാത്തതിനെ തുടര്‍ന്നാണ് പങ്കജ് കുമാറിന് പുതിയ ചുമതല നല്‍കിയത്

 മഹാരാഷ്ട്രയ്ക്ക്  പിന്നിലായി ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തില്‍ മരണസംഖ്യയും ഏറുന്നത് ഡല്‍ഹിയിലെ രാഷ്ട്രീയ നേതൃത്വത്തിന് തിരിച്ചടിയായേക്കുമെന്ന സാഹചര്യത്തിലാണ്  പുതിയ നടപടികള്‍. . പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് അഹമ്മദാബാദിൽ നടത്തിയ നമസ്തേ ട്രംപ് പരിപാടിയാണ് സംസ്ഥാനത്ത് ഇത്രയേറെ കൊവിഡ് കേസുകൾ ഉണ്ടാകാൻ ഇടയാക്കിയതെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിസിച്ചിരുന്നു.

കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്റ രണ്ടാഴ്ച്ചത്തേക്ക് ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഗാന്ധിനഗറില്‍ നിന്നുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മുകേഷ് കുമാറിനെയാണ് പകരം  ഇന്‍ചാര്‍ജായി നിയമിച്ചിച്ചത്.   ജയന്തി രവിയുടെയും വിജയ് നെഹ്റയുടെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തൃപ്തരായിരുന്നില്ല. സംസ്ഥാന മുഖ്യ മന്ത്രി വിജയ് രൂപാണിയും ആരോഗ്യ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും കൊറോണ പ്രതിരോധത്തെ ദോഷകരമായി ബാധിച്ചുവെന്നും കരുതപ്പെടുന്നു              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (23 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (30 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (38 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (43 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (47 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (53 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends