'അമിത് ഷാ കാന്‍സര്‍' ; അമിത് ഷാക്ക് കാന്‍സറെന്ന് വ്യാജ പ്രചാരണം; ഗുജറാത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് എന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തിയ നാലുപേര്‍ ഗുജറാത്തില്‍ അറസ്റ്റിൽ. അമിത് ഷാക്ക് കാന്‍സര്‍ ആണെന്ന വ്യാജ ട്വീറ്റ് ആണ് പ്രചരിക്കപ്പെട്ടത്. രണ്ടുപേര്‍ അഹമ്മദാബാദില്‍നിന്നും രണ്ടുപേര്‍ ഭാവ്നഗറില്‍ നിന്നുമാണ് പിടിയിലായത്.
കഴിഞ്ഞദിവസം മുതലാണ് അമിത് ഷായ്ക്ക് കാന്‍സറാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്ക്രീന്‍ഷോട്ടുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടില്‍നിന്നുള്ള ട്വീറ്റെന്ന വ്യാജേനയാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടത്.
തനിക്ക് കാന്‍സറാണെന്നും മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. തുടര്‍ന്ന് ട്വിറ്ററില്‍ 'അമിത് ഷാ കാന്‍സര്‍' എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടുകയും ചെയ്തു. എന്നാല്‍, ഇത് വ്യാപകമായി പ്രചരിച്ചതോടെ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന വിശദീകരണവുമായി ശനിയാഴ്ച അമിത് ഷാ തന്നെ രംഗത്തെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























