Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ; പിണറായി സര്‍ക്കാരിനെതിരെ അസാധാരണ നടപടിയുമായി ഹൈക്കോടതി; യാത്രരേഖകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെ യാതൊരുവിധ സാമൂഹിക അകലവും പാലിക്കാന്‍ ശ്രദ്ധിക്കാതെ ഉദ്യോഗസ്ഥര്‍

10 MAY 2020 08:19 AM IST
മലയാളി വാര്‍ത്ത

പാസ് ഇല്ലാതെയെത്തി വാളയാറിലെ അതിര്‍ത്തിയില്‍ യാത്രാനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ പൊലീസുമായി വന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പാസ് ഉള്ളവരെ മാത്രമേ കടത്തി വിടാനാകൂ എന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷ ഭരിതമായ സാഹചര്യമായിരുന്നു. ഭക്ഷണം പോലും കഴിക്കാതെയാണ് പലരും അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. തമിഴ്നാടില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാനുമതി കിട്ടിയവരാണ് ഇവര്‍. ഇവര്‍ തിരിച്ച് തമിഴ്നാട്ടിലേക്ക് പോകാനും നിവര്‍ത്തിയില്ല. ഈ സാഹചര്യത്തിലാണ് അര്‍ദ്ധരാത്രിയിലും ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. അസാധാരണ നടപടിയായാണ് ഇതിനെ കണക്കാക്കപ്പെട്ടത്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ മലയാളികള്‍ അനുഭവിക്കേണ്ടവന്ന ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായത്. ഈ വിഷയം പരിഗണിക്കാനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിങ് നാളെ നടക്കും. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും.

വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്പോസ്റ്റുകളില്‍ പാസ് കിട്ടാതെ മലയാളികള്‍ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രാത്രി ആയിട്ടും കേരളത്തിലേക്ക് കടത്തിവിടാതായതോടെ വാളയാര്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. രാവിലെ ആറിന് എത്തിയവര്‍ക്ക് പോലും കേരളത്തിലേക്ക് കടക്കാന്‍ അനുമതി നല്‍കാത്തതോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ഇരുചക്രവാഹനങ്ങളിലും അമിതയാത്രക്കൂലി നല്‍കി കാറുകളിലും മറ്റുമായി ആയിരത്തിലധികം പേരാണ് ഇന്നു ചെക്പോസ്റ്റിലെത്തിയത്. പാസ് ഇല്ലാതെ വരുന്നവരാണ് അധികവും. ആദ്യദിനങ്ങളില്‍ പാസ് നല്‍കാന്‍ പ്രത്യേകം കൗണ്ടറുകളുണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ത്തി.

മെയ് 17 വരെയുള്ള പാസാണ് നല്‍കിയത്. ഇനിമുതല്‍ പാസ് കിട്ടില്ലെന്ന് ഭയന്ന് എത്തിയവരാണ് അധികവും. പുലര്‍ച്ചെ മുതല്‍ കൈക്കുഞ്ഞുങ്ങളും, ഗര്‍ഭിണികളും, പ്രായമായവരും ഉള്‍പ്പെടെ മുന്നൂറോളം പേരാണ് പാസില്ലാതെയെത്തി യാത്രാനുമതിക്കായി മണിക്കൂറുകളോളം പൊള്ളുന്ന ചൂടില്‍ കാത്തിരുന്നത്. യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളും കുറവായിരുന്നു. ദേശീയപാതയോരത്തെ ഡിവൈഡറിലെ ചെടികള്‍ക്ക് താഴെയും, വാളയാര്‍ ഡാമിനുതൊട്ട പൊന്തക്കാട്ടിലും മറ്റുമായാണ് പുലര്‍ച്ചെ മുതല്‍ യാത്രക്കാര്‍ കാത്തിരുന്നത്.

പാസില്ലാത്തവര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ അതിന് മുതിര്‍ന്നെങ്കിലും തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും തല്ലിയോടിച്ചു. റെഡ്സോണില്‍ നിന്ന് വന്നവരും അല്ലാത്തവരും ഒരുമിച്ചാണ് പാസിനായി കാത്തുനിന്നത്. യാത്രരേഖകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെ യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ കൂട്ടംകൂടിയാണ് ആളുകള്‍ നില്‍ക്കുന്നതെന്നുള്ളത് വലിയ വീഴ്ചയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (7 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (15 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (29 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (47 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends