Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഒടുവില്‍ വിജയം ഇന്ത്യന്‍ സൈന്യത്തിനുതന്നെയെന്ന് സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതൃത്വം; കൊടും ഭീകരനായ റിയാസ് നായിക്കൂവിനെ ഇന്ത്യന്‍ സൈന്യം വധിച്ചത് ഞെട്ടിച്ചുവെന്നും നേതൃത്വം

10 MAY 2020 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ സുരക്ഷാസേന വധിച്ചത് 36 മണിക്കൂര്‍ നീണ്ടുനിന്ന ദൗത്യത്തിലൂടെ. നിരവധി തവണ സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ നായികൂവിനെ ഒളിസങ്കേതം വളഞ്ഞ് രക്ഷപ്പെടാനുള്ള വഴികളടച്ചാണ് കഴിഞ്ഞദിവസം സുരക്ഷാസേന വധിച്ചത്. പക്ഷേ ഹന്ദ്വാരയിലെ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ തന്നെയായിരുന്നുമെന്ന് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നേതാവ് രംഗത്തെത്തി. ഹന്ദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദ്ദീന്‍ ഒരു കൂട്ടം ആള്‍ക്കാരെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോയാണ് സംപിത് പത്ര പുറത്തുവിട്ടത്. ഈ വിഡിയോയില്‍ ഹന്ദ്വാരയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യത്തിനായിരുന്നു മേല്‍ക്കൈ എന്ന് സയിദ് സലാഹുദ്ദീന്‍ സമ്മതിക്കുന്നതായും വ്യക്തമാണ്. പാകിസ്താനില്‍ എവിടെ നിന്നോ ചിത്രീകരിച്ച 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മാത്രമല്ല കൊടും ഭീകരനായ റിയാസ് നായിക്കൂവിനെ ഇന്ത്യന്‍ സൈന്യം വധിച്ചത് ഞെട്ടിച്ചുവെന്നും സലാഹുദ്ദീന്‍ പറഞ്ഞു. ജനുവരിക്ക് ശേഷം 80 മുജാഹിദ്ദീന്‍ ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വകവരുത്തിയതെന്നും സലാഹുദ്ദീന്‍ സംസാരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ഉറുദുവിലാണ് ഇയാള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി നായികൂവിന്റെ ഓരോനീക്കങ്ങളും സുരക്ഷാസേന സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. പലതവണ കൈയില്‍നിന്ന് വഴുതിപോയെങ്കിലും ഇത്തവണ വിജയംകണ്ടേ മടങ്ങൂവെന്ന് ഓരോ ഉദ്യോഗസ്ഥരും ഉറപ്പിച്ചിരുന്നു.

ബെയ്ഗ്‌പോരയിലെ വീട്ടില്‍ റിയാസ് നായികൂ ഒളിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ക്ക് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു. 15 ദിവസം ഞങ്ങള്‍ രാവുംപകലും അതിനുവേണ്ടി പ്രവര്‍ത്തിച്ചു. കഴിഞ്ഞ മൂന്ന് ദിവസം ഓരോ മിനിറ്റും ഓരോ സെക്കന്‍ഡും അതിനുമാത്രമായിരുന്നു- ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് എന്‍ഡിടിവിയോട് പറഞ്ഞു. ഏറെ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണിത്. പലതവണ ഞങ്ങള്‍ നായികൂവിന്റെ അരികിലെത്തിയിരുന്നു. പക്ഷേ, അപ്പോഴെല്ലാം അയാള്‍ രക്ഷപ്പെട്ടു. അയാളുടെ പല ഒളിസങ്കേതങ്ങളിലും ഞങ്ങള്‍ ഇരച്ചുകയറി പരിശോധന നടത്തിയെങ്കിലും വെറുംകൈയോടെ മടങ്ങുകയായിരുന്നു- ദില്‍ബാഗ് സിങ് കൂട്ടിച്ചേര്‍ത്തു.

ഏകദേശം ഒരു ഡസനിലേറെ ഒളിസങ്കേതങ്ങളാണ് നായികൂവിനായി തെക്കന്‍ കശ്മീരില്‍ മാത്രം ഒരുക്കിയിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഓരോ വീടും കയറിയിറങ്ങി സുരക്ഷാസംഘം പരിശോധന നടത്തി. ഒടുവില്‍ നായികൂ ഒളിച്ചിരിക്കാനിടയുള്ള രണ്ട് കേന്ദ്രങ്ങള്‍ മാത്രം ബാക്കിയായി. ബെയ്ഗ്‌പോരയിലെ വീട്ടില്‍ നായികൂ ഉണ്ടെന്ന് പോലീസും സുരക്ഷാ ഏജന്‍സികളും ഉറപ്പിച്ചു. എന്തുവന്നാലും അയാളെ കിട്ടാതെ തിരികെവരില്ലെന്ന് ഉറപ്പിച്ചാണ് ഓരോരുത്തരും ദൗത്യത്തിനിറങ്ങിയത്.

ഞങ്ങളുടെ ഓഫീസര്‍മാരില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി മുഴുവന്‍ സുരക്ഷാ ഏജന്‍സികള്‍ ആ ഒളിസങ്കേതത്തിന് ചുറ്റുംനിന്നു. ആ വീട്ടിനുള്ളില്‍ അയാളുണ്ടെന്ന് ഞങ്ങള്‍ക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു- ദില്‍ബാഗ് സിങ് വിശദീകരിച്ചു. ഏറ്റുമുട്ടലുണ്ടായെങ്കിലും കാര്യമായി വെടിയുതിര്‍ക്കാതെ വീട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കാനാണ് നായികൂ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (23 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (30 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (38 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (43 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (47 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (53 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends