കശ്മീര്‍ അതിര്‍ത്തിയില്‍ വന്‍സ്ഫോടക വസ്തു ശേഖരം പിടികൂടി... സാംബ ജില്ലയില്‍ പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് വെടിമരുന്നുകളും ഗ്രനേഡുകളും പോലീസ് കണ്ടെടുത്തത്

കശ്മീര്‍ അതിര്‍ത്തിയില്‍ വന്‍സ്ഫോടക വസ്തു ശേഖരം പിടികൂടി. സാംബ ജില്ലയില്‍ പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് വെടിമരുന്നുകളും ഗ്രനേഡുകളും പോലീസ് കണ്ടെടുത്തത്. കതുവ ജില്ലയുടെ അതിര്‍ത്തിയിലുള്ള ഒരു വനമേഖലയാണിത്. സാംബയിലെ ഗോരാനിലെ മലയോര പ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിലാണ് മൂന്ന് ഗ്രനേഡുകളും 54 റൗണ്ട് എകെ വെടിക്കോപ്പുകളും കണ്ടെടുത്തത്.
സാംബ സീനിയര്‍ പോലീസ് സൂപ്രണ്ട് ശക്തി പഥക് ആണ് ഇക്കാര്യം അറിയിച്ചത് .കതുവ ജില്ലയുടെ അതിര്‍ത്തിയിലുള്ള ഒരു വനമേഖലയാണിത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























