കൊവിഡ് ആശങ്കയ്ക്കിടെ സിക്കിമിൽ ഇന്ത്യാ ചൈന സൈന്യം നേർക്കുനേർ

ലോകം മുഴുവൻ കൊറോണ പേടിയിലായിരിക്കുമ്പോഴും ഇന്ത്യയും ചൈനയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുങ്ങുന്നു . സിക്കിമിൽ ഇന്ത്യാ ചൈന സൈന്യം നേർക്കുനേർ വന്നതായി സൂചന
ശനിയാഴ്ച വടക്കന്‍ സിക്കിമിലെ ഇന്തോ ചൈന അതിര്‍ത്തിയിലാണ് സംഭവമെന്ന് രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 5,000 മീറ്റര്‍ ഉയരത്തിലുള്ള നാക്കു ലാ പാസിന് സമീപമാണ് സംഭവം.
ഗൗരവകരമായ രീതിയില്‍ ഇരു വിഭാഗം സൈന്യങ്ങളും തമ്മില്‍ സംഘടനമുണ്ടായതായും
നാല് ഇന്ത്യന്‍ സൈനീകര്‍ക്കും ഏഴ് ചൈനീസ് സൈനീകര്‍ക്കും ഏറ്റുമട്ടലില്‍ പരിക്കേറ്റതായും ഈ സമയത്ത് 150 തോളം സൈനീകര്‍ സ്ഥലത്ത് ഉണ്ടായിരുന്നതായും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എന്നാല്‍, സംഘർഷം നടന്നതായി സൈന്യം ഇതുവരേയും ഔദ്യോഗികമായി സ്ഥീരകരിച്ചിട്ടില്ല. നേരത്തെയും പലവട്ടം ഇരു വിഭാഗം സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ ഡോക്ലാമിലും മറ്റുമായി സൈന്യങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ എത്തിയത് വാര്‍ത്തയായിരുന്നു. 73 ദിവസമാണ് ഇവര്‍ മുഖാമുഖം അതിര്‍ത്തിയില്‍ നിന്നിരുന്നത്.
https://www.facebook.com/Malayalivartha
























