മീന്‍പിടിക്കാനും ഇനി പാസ്‌പോര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി

പാസ്‌പോര്‍ട്ട് ഇനി മുതല്‍ മീന്‍പിടിക്കാനും നിര്‍ബന്ധം. മത്സ്യത്തൊഴിലാളികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പണി കിട്ടും. മത്സ്യബന്ധത്തിന് പോകുമ്പോള്‍ കൈയില്‍ പാസ്‌പോര്‍ട്ട് കരുതിയിരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു തീരുമാനം.
മത്സ്യതൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ തടവിലാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേക പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയതായും സിരിസേന വ്യക്തമാക്കി. സമുദ്രാതിര്‍ത്തിയില്‍ മത്സ്യ ബന്ധനത്തിന് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയെന്ന ഇളവ് റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുകടക്കുന്ന നാവികര്‍ക്കും പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















