മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് രാഷ്ട്രപതി ഇന്ന് ഭാരതരത്‌ന സമ്മാനിക്കും

ദില്ലി കൃഷ്ണമേനോന്‍ മാര്‍ഗിലെ വാജ്‌പേയിയുടെ വീട്ടിലെത്തിയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌കാരം നല്‍കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും ചടങ്ങിനെത്തും.
ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയായ അദ്ദേഹം കടുത്ത അല്‍ഷിമേഴ്‌സ് രോഗബാധിതനാണ്. ഒന്നും തിരിച്ചറിയാത്ത അദ്ദേഹം ഇന്ന് നടക്കുന്ന ചടങ്ങിനെക്കുറിച്ചും അജ്ഞനാണ്
സ്വാതന്ത്യസമര സേനാനി മദന്‍ മോഹന്‍ മാളവ്യയ്ക്ക് മരണാനന്തര ബഹുമതിയായി നല്‍കുന്ന ഭാരതരത്‌ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഈ മാസം മുപ്പതിന് നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















