സാമ്പത്തികമായി ഉയര്‍ന്നവര്‍ സ്വമേധയാ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി

സാമ്പത്തികമായി ഉയര്‍ന്നവര്‍ സ്വമേധയാ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നിലവില്‍ നിരവധി പേര്‍ പാചക വാതക സബ്‌സിഡി വേണ്ടന്ന് വച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിപണി വിലയ്ക്ക് പാചകവാതകം വാങ്ങാന്‍ ശേഷിയുള്ളവര്‍ വിപണി വിലയ്ക്ക് തന്നെ വാങ്ങണമെന്നും മോഡി ആവശ്യപ്പെട്ടു.
നൂഡല്‍ഹിയില്‍ ഊര്‍ജ സംഘം 2015 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 2.8 ലക്ഷത്തിലധികം ഉപയോക്താക്കള്‍ പാചകവാതക സബ്‌സിഡി വാങ്ങുന്നില്ല. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 100 കോടിയിലധികം രൂപയുടെ ലാഭമുണ്ടെന്നും മോഡി പറഞ്ഞു. സാമ്പത്തികമുള്ളവര്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന തുക ദരിദ്രര്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















