ലോകത്തിന്റെ ഗതി മാറ്റാന്‍ സ്വാധീനശേഷിയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ നരേന്ദ്ര മോഡിയും

ലോകത്തിന്റെ ഗതി മാറ്റാന്‍ സ്വാധീനശേഷിയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ഫോര്‍ച്യൂണ്‍ മാസിക പുറത്തിറക്കിയ, ലോകത്തെ ഉന്നത നേതാക്കളുടെ പട്ടികയില്‍ മോഡി അഞ്ചാം സ്ഥാനത്താണ്.
ആപ്പിള്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടിം കുക്കാണ് ഒന്നാമന്‍. നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി ഇരുപത്തിയെട്ടാം സ്ഥാനത്താണ്. ലൈബീരിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന പഞ്ചാബിയായ രാജ് പഞ്ചാബി പട്ടികയില്‍ മുപ്പത്തിനാലാം സ്ഥാനത്താണ്.
യുഎസ് പ്രസിഡന്റ് ബറാക് ഒബാമ കൂട്ടത്തില്‍ ഇല്ലെന്നതാണു പ്രത്യേകത. കഴിഞ്ഞ വര്‍ഷവും ഒബാമ പട്ടികയിലുണ്ടായിരുന്നില്ല. രാജ്യത്തിനകത്തെയും ആഗോള തലത്തിലെയും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഒബാമ കീഴടങ്ങി എന്നാണു ഫോര്‍ച്യൂണ്‍ ഇതേക്കുറിച്ചു പറഞ്ഞത്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മാരിയോ ഡ്രാഗി രണ്ടാമതും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ് മൂന്നാമതുമാണ്. നാലാം സ്ഥാനത്തു ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ബില്‍ ഗേറ്റ്‌സ് - മെലിന്‍ഡ് ദമ്പതികള്‍ (18), ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് (25) എന്നിവരും പട്ടികയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















