ഫേസ്ബുക്ക് ചീത്തയാണുണ്ണീ... ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ച് മകന്‍ സ്വയം വെടിവച്ച് മരിച്ചു

ഇന്നത്തെ കാലത്ത് മക്കളെ ഉപദേശിക്കുന്നത് സൂക്ഷിച്ചു വേണം എന്നാണ് പറയാറ്. എന്ന് കരുതി തെറ്റ് കണ്ടാല്‍ വഴക്കു പറയുന്നത് സ്വാഭാവികം. എന്നാല്‍ അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ സ്വയം വെടിവച്ച് മരിച്ചു.
ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നത് തടഞ്ഞതിനാണ് ഒമ്പതാം ക്ലാസുകാരന്‍ സ്വയം വെടി വച്ച് മരിച്ചത്. അലഹബാദ് നൈനിയിലാണ് സംഭവം. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി രാത്രിയില്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നത് പിതാവിന്റെ ശ്രദ്ധയില്‍ പെട്ടു ഇതില്‍ കുപിതനായ പിതാവ് കുട്ടിയെ ശകാരിക്കുകയും ഫോണ്‍ വാങ്ങി എറിയുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച കുട്ടി മുറിയില്‍ സൂക്ഷിച്ചിരുന്ന റിവോള്‍വര്‍ എടുത്ത് സ്വയം വെടി വയ്ക്കുകയായിരുന്നു.
വെടി വെയ്ക്കുന്ന ശബ്ദം കേട്ടെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ക്കും അയല്‍വാസികള്‍ക്കും മുറി പൂട്ടിയിരുന്നതിനാല്‍ ഉള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് മുറിക്കകത്ത് പ്രവേശിച്ച അയല്‍വാസികളും വീട്ടുകാരും രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















