മിസോറാമില്‍ തീവ്രവാദി ആക്രമണം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

മിസോറാമില്‍ ഹമര്‍ പീപ്പിള്‍സ് കണ്‍വന്‍ഷന്‍ ഡമോക്രാറ്റിക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. മണിപ്പുര്‍ ആസ്ഥാനമായുള്ള സംഘമാണ് ഹമര്‍ പീപ്പിള്‍സ് കണ്‍വന്‍ഷന്‍ ഡമോക്രാറ്റിക്. അതിര്‍ത്തി ഗ്രാമമായ എയ്‌സ്വാളിലെ സോഖാവ്തിംഗലാണ് ആക്രമണമുണ്ടായത്. എം.എല്‍.എമാരും ഉദ്യോഗസ്ഥരും എത്തിയ സ്ഥലത്തായിരുന്നു ആക്രമണം. നിയമസഭായിലെ ഗവണ്‍മെന്റ് അഷുറന്‍സ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും രാവിലെ സ്ഥലം സന്ദര്‍ശിക്കവേയാണ് വിഘടനവാദികള്‍ ആക്രമണം നടത്തിയത്. എം.എല്‍.എമാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















