മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് പിടിവീഴും

വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസുകള്‍ക്ക് മേല്‍ പിടിമുറുക്കാന്‍ നടപടി പുരോഗമിക്കുകയാണെന്ന് ടെലകോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) വെളിപ്പെടുത്തി.
ട്രായ് നടപടി പൂര്‍ത്തിയാകുന്നതോടെ, രാജ്യത്തെ ടെലകോം കമ്പനികള്‍ക്ക് ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രതിഫലം നല്‍കേണ്ടി വരും.
ഇത്തരം സൗജന്യ മെസേജിങ് സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ വ്യവസ്ഥകളുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് ഇതിനം പുറത്തുവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. തീരുമാനം വരാന്‍ കുറച്ചു സമയം വേണ്ടിവന്നേക്കും. അതിനാല്‍ തത്ക്കാലം വാട്ട്‌സ്ആപ്പിനോ വൈബറിനോ സ്‌കൈപ്പിനോ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല.
വാട്‌സ്ആപ്പും സ്‌കൈപ്പും പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകള്‍ മെസേജുകളും ഫോണ്‍വിളിയും സൗജന്യമായി സാധ്യമാക്കിയതാണ് ടെലകോം കമ്പനികള്‍ക്ക് തലവേദനയായത്. തങ്ങളുടെ വരുമാനത്തില്‍ വലിയൊരു പങ്ക് വാട്ട്‌സ്ആപ്പും വൈബറുമൊക്കെ ജനപ്രീതി നേടിയതോടെ നഷ്ടമായി എന്നാണ് ടെലകോം കമ്പനികളുടെ വാദം.
വാട്‌സ്ആപ്പും സ്‌കൈപ്പും വൈബറുമെല്ലാം ഉപയോഗിക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കൂടിയേ തീരൂ. അതിനാല്‍ ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രചാരം വര്‍ധിച്ചത് ടെലകോം കമ്പനികള്‍ക്ക് തന്നെയാണ് ഒരര്‍ഥത്തില്‍ ഗുണം ചെയ്തതെന്ന് മറുവാദമുണ്ട്. ഏതായാലും ട്രായ് പിടിമുറുക്കിയാല്‍, വാട്‌സ്ആപ്പും സ്‌കൈപ്പുമൊക്കെ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















