ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം നേരിട്ട പശ്ചിമ ബംഗാളും ഒഡീഷയും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍

ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം നേരിട്ട പശ്ചിമ ബംഗാളും ഒഡീഷയും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോല്‍ക്കത്തയിലെത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ ജഗ്ദീപ് ദന്‍കര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്ന മോദിയെ മുഖ്യമന്ത്രിയും ഗവര്‍ണറും അനുഗമിക്കും. ഇതിനു ശേഷം ഉംപുന്‍ ദുരന്തം വിതച്ച ഒഡീഷയിലെ മേഖലകള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി മടങ്ങും.
നേരത്തെ പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കണമെന്ന് മമത ബാനര്‍ദി ആവശ്യപ്പെട്ടിരുന്നു. ബംഗാളിനൊപ്പം രാജ്യം മുഴുവനുണ്ടെന്നും ദുരിതബാധിതരെ സഹായിക്കുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ഡല്‍ഹിക്കു പുറത്തേക്കു സഞ്ചരിക്കുന്നത്.
"
https://www.facebook.com/Malayalivartha