യുപിയില്‍ സിവില്‍ സര്‍വീസ് പ്രാഥമികപരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു

ഉത്തര്‍പ്രദേശില്‍ പ്രവിശ്യാതല സിവില്‍ സര്‍വീസ് പ്രാഥമികപരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു. ഞായറാഴ്ച പരീക്ഷ തുടങ്ങുന്നതിനു മുമ്പ് 9.15ഓടെയാണ് ചോദ്യക്കടലാസ് വാട്‌സ് ആപ്പ് വഴി ചോര്‍ന്നത്.
ഇതേക്കുറിച്ച് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പോലീസ് മേധാവി എ.കെ. ജയിന്‍ പറഞ്ഞു. കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സംഭവത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനവ്യാപകമായി നടന്ന പരീക്ഷ രണ്ട് ഘട്ടങ്ങളായാണ് നടന്നത്. രാവിലെ 9.30 മുതല്‍ 11.30 വരെയായിരുന്നു ആദ്യപരീക്ഷ. രണ്ടാമത്തെ പരീക്ഷ ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 4.30 വരെയും. ചോദ്യക്കടലാസ് ചോര്‍ന്ന വിവരം പുറത്തുവന്നെങ്കിലും പരീക്ഷ തടസ്സമൊന്നുമില്ലാതെ നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















