ജമ്മു കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണി; കനത്ത ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

കനത്ത മഴയെ തുടര്‍ന്ന് ഝലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ മുഴുവന്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. ഇതോടെ സംസ്ഥാനം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി.
ഝലം നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ താഴ്‌വരയില്‍ തയ്യാറാക്കിയിരിക്കുന്ന ദുരിതാശ്വാസ കാംപുകളിലേക്കോ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















