പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് മമത സര്‍ക്കാര്‍; റെയില്‍വേ, തുറമുഖ അധികൃതര്‍ സ്വകാര്യ മേഖലകള്‍ എന്നിവരോടും സംസ്ഥാനം പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കായുള്ള സഹായം തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍

ഉംപുന്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍. ലോക്ഡൗണിനിടയില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സൈന്യത്തിന്റെ സഹായം ആവശ്യമുണ്ടെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി തവണ ആഭ്യന്തര വകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുമുള്ള സംഘങ്ങള്‍ മരങ്ങള്‍ കൊടുങ്കാറ്റില്‍ വീണ മരങ്ങളും മറ്റും വെട്ടിമാറ്റാനും, വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. റെയില്‍വേ, തുറമുഖ അധികൃതര്‍ സ്വകാര്യ മേഖലകള്‍ എന്നിവരോടും സംസ്ഥാനം പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കായുള്ള സഹായം തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോടു കേന്ദ്ര സര്‍ക്കാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം ദേശീയ ദുരന്ത പ്രതികരണ സേന(എന്‍.ഡി.ആര്‍.എഫ്) സംസ്ഥാനത്തേക്ക് 10 സംഘങ്ങളെ കൂടി തങ്ങള്‍ അയക്കാന്‍ തുടങ്ങുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ഇതുവരെ എന്‍.ഡി.ആര്‍.എഫിന്റെ 26 സംഘങ്ങളാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി എത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha