മുന്‍ ഡല്‍ഹി എം.എല്‍.എ ഭരത് സിങ് വെടിയേറ്റു മരിച്ചു

ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐ.എന്‍എല്‍.ഡി) മുന്‍ എം.എല്‍.എ ഭരത് സിങ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. വെടിവെപ്പില്‍ മൂന്നു സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗഡില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. നജഫ്ഗഡിലെ അഭിനന്ദന്‍ വാടികയില്‍ മത ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. കാറിലത്തെിയ ആറംഗം സംഘം ഭരത് സിങ്ങിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിെവയ്പ്പില്‍ പരിക്കേറ്റ സുരക്ഷാ ജീവനക്കാരുടെ നില ഗുരുതരമാണ്. ഇവര്‍ ഗുര്‍ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്കു വെടിയേറ്റ സിങ്ങിനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വൈര്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
2012 ല്‍ ഭരത് സിങ്ങിനെതിരെ സമാനമായ രീതിയില്‍ കൊലപാതക ശ്രമം നടന്നിരുന്നു. അക്രമികളുടെ വെടിയേറ്റ് അദ്ദേഹത്തിന്റെ ബന്ധുവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ നാലുപേരുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















