മദന്‍ മോഹന്‍ മാളവിയയ്ക്ക് ഭാരത് രത്‌ന സമര്‍പ്പിച്ചു

വാജ്‌പേയിക്ക് ഭാരത രത്‌ന കൊടുത്തതിനു പിന്നാലെ മദന്‍ മോഹന്‍ മാളവിയയ്ക്കും ഭാരത രത്‌ന. വിദ്യാഭ്യാസ വിചക്ഷണവും സ്വാതന്ത്ര്യ സമര പോരാളിയുമായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവിയയ്ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമര്‍പ്പിച്ചു. മരണാനന്തര ബഹുമതിയായി നല്‍കിയ പുരസ്‌കാരം മാളവിയയുടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയില്‍ നിന്ന് സ്വീകരിച്ചു.
അലഹബാദില്‍ 1961 ഡിസംബര്‍ 25ന് ജനിച്ച മാളവിയ ബനാറസ് ഹിന്ദു സര്‍വകലാശ, ഹിന്ദു മഹാസഭ എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ്. അഭിഭാഷകനായും ഒരു ദിനപത്രത്തില്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1886ല്‍ കൊല്‍ക്കൊത്തയില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ് സമ്മേളനത്തിലൂടെയാണ് മാളവിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് സജീവമായി കടന്നത്. തുടര്‍ന്ന് 1909 ലും 1918ലും കോണ്‍ഗ്രസ് അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 1946 നവംബര്‍ 12ന് വാരണാസിയില്‍ വച്ചാണ് മാളവിയ അന്തരിച്ചത്. മാളവിയയ്ക്കും വാജ്‌പേയിക്കും ഭാരത് രത്‌ന നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















