കൊറോണാമ്മ നാടുവിട്ടു പോണം ....പ്രത്യേക പൂജ നടത്തി കര്‍ണാടകയിലെ ഗ്രാമം

കർണാടകയിലെ ഒരു ഗ്രാമത്തിൽ കൊറോണയെ ഒഴിപ്പിക്കാനുള്ള പ്രത്യേക പൂജകൾ നടക്കുന്നു.. . കൊവിഡിന് എതിരെ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമം ഒരുവഴിക്ക് നടക്കുമ്പോൾ നാടിനു വിപത്തായി മാറിയ കൊറോണയെ പൂജ ചെയ്തു ഒഴിവാക്കാനാണ് ഗ്രാമവാസികളുടെ ശ്രമം
പ്ലേഗ്, ചിക്കന്‍ പോക്സ് എന്നീ മഹാമാരികള്‍ വന്നപ്പോഴും തങ്ങളുടെ പൂര്‍വ്വികര്‍ ഇത്തരത്തില്‍ പൂജകളും പ്രാർഥനകളും നടത്തിയിരുന്നു എന്ന് ഗ്രാമവാസികള്‍ പറയുന്നു. പകര്‍ച്ച വ്യാധികള്‍ പടരുന്ന സമയത്ത് ചില ദേവതമാരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പൂജകളും പ്രാർഥനകളും നടത്തുന്നതെന്ന് അവർ പറഞ്ഞു
വടക്കന്‍ കര്‍ണാടകയിലെ ബെല്ലാരിയിലെ ഹുളിക്കരെ ഗ്രാമമാണ് കൊറോണക്കെതിരെ പ്രത്യേക പൂജ നടത്തിയത്. കൊറോണാമ്മ നാടുവിട്ടുപോകണം എന്നായിരുന്നു ഇവരുടെ ആവശ്യം.
പൂജകള്‍ നടത്താന്‍ വേണ്ടി ഒരു പ്രത്യേക സമയം ഇവര്‍ ആദ്യം തീരുമാനിച്ചു. പിന്നീട് എല്ലാവരും അവരുടെ വീടുകള്‍ വൃത്തിയാക്കി പൂജകൾക്കും പ്രാർഥനകൾക്കും തയ്യാറെടുത്തു. മധുരപലഹാരങ്ങളൊരുക്കി ദേവീ ശില്‍പ്പത്തെ സ്വീകരിച്ച് ചെറിയ പ്രദക്ഷിണമായി ഗ്രാമത്തിന് വെളിയില്‍ എത്തിച്ചു
ഇതോടെ പകര്‍ച്ച വ്യാധി ഭേദമാകുമെന്നാണ് വിശ്വാസം. വേപ്പിലകൊണ്ട് തയ്യാറാക്കിയ രഥങ്ങളിലാണ് ദേവതകളെ എഴുന്നള്ളിക്കുന്നത്.
എന്നാല്‍ ഈ ആചാരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തത്തിയിട്ടുണ്ട്. മഹാമാരിയുടെ ഗുരുതരാവസ്ഥ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ ഇതിലൂടെ സഹായിക്കും എന്നാണ് ഇവരുടെ വാദം. ആളുകള്‍ക്ക് നല്ല ശീലങ്ങള്‍ പിന്തുടരാനും ഇത് സഹായിക്കാന്‍ സാധിക്കും എന്നും വാദം ഉണ്ട്.
https://www.facebook.com/Malayalivartha