18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു, മൂന്ന് മത്സ്യബന്ധന ബോട്ടുകളും പാക്കിസ്ഥാന്‍ പിടിച്ചെടുത്തതായാണ് സൂചന

അറബിക്കടലിലെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് മൂന്ന് മത്സ്യബന്ധന ബോട്ടുകളും പാകിസ്ഥാന്‍ പിടിച്ചെടുത്തിട്ടുണ്ട്. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യയും പാക്കിസ്ഥാനും ഡസന്‍ കണക്കിന് മത്സ്യത്തൊഴിലാളികളെയാണ് വര്‍ഷം തോറും അറസ്റ്റ് ചെയ്യുന്നത്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരിയില്‍ 172 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. നവംബറില്‍ 40 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച പാകിസ്ഥാന്‍ ഈ മാസം 57 ബത്സ്യബന്ധന ബോട്ടുകളും മോചിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















