പാറ്റൂര്‍: വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാറ്റൂര്‍ ഭൂമിയിടപാട് കേസ് നിലവില്‍ ലോകായുക്തയുടെ പരിഗണനിയിലുള്ളതിനാല്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഒരേ ആവശ്യം ഉന്നയിച്ച് ലോകായുക്തയെയും സുപ്രീംകോടതിയെയും സമീപിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പാറ്റൂരിലെ 30.98 സെന്റ് സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് നല്‍കിയെന്നും ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഗുരുതര വീഴച്ച വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















