പ്രതിരോധത്തില്‍ ഇന്ത്യ ലോകശക്തി; കെ-4 ബാലസ്റ്റിക് മാത്രമല്ല 2 അത്യുഗ്രന്‍ മിസൈലുകള്‍ വേറെയും; ചൈനയെ തളയ്ക്കാന്‍ പുത്തന്‍വിദ്യകള്‍

പ്രതിരോധത്തില്‍ ഇന്ത്യ ലോകശക്തി. ചൈനക്കെതിരായ പ്രതിരോധ മുന്‍കരുതലുകളില്‍ പ്രധാനമാണ് പുതിയ നീക്കങ്ങളെന്ന് നേരത്തെ കരുതപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അത് സത്യമാണ്. അന്തര്‍വാഹിനികളില്‍ നിന്ന് വീക്ഷേപിക്കാവുന്ന ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈല്‍. പേടിസ്വപ്‌നമാണ് ചൈനയ്ക്ക്. നേരത്തെ തന്നെ കെ സീരീസില്‍ മിസൈലുകള്‍ ഇന്ത്യ നിര്‍മിച്ചിരുന്നു.
750 കിലോമീറ്റര്‍ പരിധിയുള്ള കെ 15, 3500 കിലോമീറ്റര്‍ പരിധിയുള്ള കെ 4 എന്നീ മിസൈലുകള്‍ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. ശത്രുക്കളെ അന്തര്‍വാഹിനികളില്‍ നിന്ന് അക്രമിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചതാണ് കെ-4 മിസൈല്‍. അന്തര്‍വാഹിനികള്‍ക്ക് വേണ്ടി ഇന്ത്യ വികസിപ്പിക്കുന്ന രണ്ട് മസൈലുകളില്‍ ഒന്നാണ് കെ-4. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബിഒ- 5 ആണ് മറ്റൊന്ന്.
ഇന്ത്യ നിര്‍മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കായി ഡി ആര്‍ഡിഒയാണ് മിസൈല്‍ സംവിധാനം വികസിപ്പിച്ചത്. പ്രതിരോധ രംഗത്ത് കുതിച്ചുചാട്ടം നടത്താനൊരുങ്ങുകയാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാവുന്ന 5000 കിലോമീറ്റര്‍ പരിധിയുള്ള അഗ്‌നി 5 മിസൈലിനൊപ്പം കെ 5 മിസൈല്‍ കൂടി . ഇന്ത്യ കരുത്തുകാട്ടുകയാണ്. അതീവരഹസ്യമായ കെ സീരീസ് പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് കെ 5 മിസൈലിന്റെ നിര്‍മാണം. ഒരു ടണ്‍ വരെയുള്ള അണ്വായുധങ്ങളേയും വഹിച്ച് 5000 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താന്‍ ഇവയ്ക്കാകും. റഡാറുകളെ കബളിപ്പിക്കാനുള്ള ശേഷിയുണ്ടെന്നത് ഈ മൂന്ന് ഘട്ട മിസൈലിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. നേരത്തെ തന്നെ കെ സീരീസില്‍ മിസൈലുകള്‍ ഇന്ത്യ നിര്‍മിച്ചിരുന്നു. 750 കിലോമീറ്റര്‍ പരിധിയുള്ള കെ 15, 3500 കിലോമീറ്റര്‍ പരിധിയുള്ള കെ 4 എന്നീ മിസൈലുകള്‍ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. കെ 5 മിസൈല്‍ കൂടിയെത്തുന്നതോടെ പ്രതിരോധരംഗത്ത് ഇന്ത്യ കൂടുതല്‍ കരുത്തരാകുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കെതിരായ പ്രതിരോധ മുന്‍കരുതലുകളില്‍ പ്രധാനമാണ് കെ 5വിന്റെ നിര്‍മാണമെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha