Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം.. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു പരിഹാസ പരാമ‌ർശം..

ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയത് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിനെ സ്വീകരിക്കാൻ സംഘടിപ്പിച്ച ‘നമസ്‌തേ ട്രംപ്’ പരിപാടി; ആരോപണവുമായി ശിവസേന എം.പി

31 MAY 2020 05:00 PM IST
മലയാളി വാര്‍ത്ത

ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയത് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിനെ സ്വീകരിക്കാൻ ഫെബ്രുവരിയില്‍ അഹമ്മദാബാദിൽ സംഘടിപ്പിച്ച ‘നമസ്‌തേ ട്രംപ്’ പരിപാടിയാണെന്ന ആരോപണവുമായിൻ ശിവസേന എം.പി സഞ്ജയ് റാവത്ത്.

പിന്നീടത് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നു. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചതാണ്​ വ്യാപനത്തി​​െൻറ ആക്കം കൂട്ടിയതെന്നും അദ്ദേഹം ശിവസേന മുഖപത്രമായ സാമ്​നയിലെ ത​​െൻറ പ്രതിവാര കോളത്തില്‍ ആരോപിച്ചു.

യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രം ലോക്​ഡൗണ്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ലോക്​ഡൗണ്‍ നിയന്ത്രണം എടുത്തുകളയാനുള്ള ചുമതല സംസ്​ഥാനങ്ങൾക്ക്​ നല്‍കി കേന്ദ്രം കൈയൊഴിയുകയാണ്​. ‘യു.എസ്​ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത് നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചത്​ അവിടങ്ങളിലും വൈറസ് വ്യാപനത്തിന് ഇടയാക്കി’- റാവത്ത്​ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 24ന് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന്​ നടത്തിയ റോഡ് ഷോ കാണാന്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. റോഡ് ഷോയ്ക്ക് ശേഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷ​ന്​ കീഴിലുള്ള മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം പേരെയാണ്​ ഇരുനേതാക്കളും അഭിസംബോധന ചെയ്തത്​.

മാര്‍ച്ച് 20നാണ് ഗുജറാത്തിലെ ആദ്യ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്‌കോട്ടില്‍ നിന്നുള്ള ഒരാളുടെയും സൂറത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെയും സാമ്പിളുകള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു. കോവിഡ് മഹാമാരിയെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഉദ്ദവ് താക്കറെ നയിക്കുന്ന മഹാരാഷ്​ട്ര വികാസ്​ അഘാഡി (എം.വി.എ) സഖ്യ സര്‍ക്കാറിനെ പിരിച്ചുവിട്ട്‌ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഏതൊരു നടപടിയും ആത്മഹത്യാപരമാണെന്നും റാവത്ത്​ അഭിപ്രായപ്പെട്ടു.

‘ആറുമാസം മുമ്പ് രാഷ്​ട്രപതി ഭരണം എങ്ങനെയാണ് നടപ്പാക്കിയതെന്നും എടുത്തുകളഞ്ഞതെന്നുമുള്ള കാര്യത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചതാണ്. രാഷ്​ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നത് കൊറോണ വൈറസ് കേസുകള്‍ കൈകാര്യം ചെയ്യുന്നത് അടിസ്ഥാനമാക്കിയാണെങ്കില്‍ ബി.ജെ.പി ഭരിക്കുന്നവ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ അങ്ങിനെ ചെയ്യേണ്ടി വരും. വൈറസിനെ എതിരിടാൻ ആസൂത്രണം ഇല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധി തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പോലും പരാജയപ്പെട്ടിരിക്കുകയാണ്​. ലോക്​ഡൗണ്‍ എന്തുകൊണ്ട് പരാജയപ്പെട്ടെന്നത്‌‌ സംബന്ധിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി മികച്ച വിശകലനം നടത്തിയിട്ടുണ്ട്​. കൊറോണ വൈറസ് കേസുകളുടെ വർധനവി​​െൻറ കാരണം പറഞ്ഞ്​ മഹാരാഷ്​്ട്രയില്‍ രാഷ്​ട്രപതി ഭരണം ആവശ്യപ്പെടുന്നത് നടുക്കമുളവാക്കുന്നതാണ്​’- റാവത്ത്​ പറഞ്ഞു.

കോവിഡ്​ വ്യാപനം നേരിടുന്നതില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറി​​െൻറ പരാജയം കണക്കിലെടുത്ത് രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്​ ബി.ജെ.പി എം.പി നാരായണ്‍ റാണെ മഹാരാഷ്​ട്ര ഗവര്‍ണര്‍ ബി.എസ് കോശ്യാരിയെ സന്ദര്‍ശിച്ച്​ ആവശ്യപ്പെട്ടതിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും എം.വി.എ സർക്കാറി​​െൻറ നിലനിൽപിന്​ ഭീഷണിയൊന്നുമില്ലെന്ന്​ റാവത്ത്​ ചൂണ്ടിക്കാട്ടി. സർക്കാർ വീഴാതെ നോ​ക്കേണ്ടത്​ തങ്ങളുടെ നിലനിൽപിന്​ ആവശ്യമാണെന്ന്​ സഖ്യകക്ഷികൾക്കറിയാമെന്നും അദ്ദേഹംവ്യകലതമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് തൊട്ടടുത്ത ദിവസം നവവരനെ തേടി പീഡന പരാതിയുമായി കാമുകി എത്തി  (2 hours ago)

മലപ്പുറത്ത് 2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

തിരുനെല്ലി സ്‌കൂളിലെ അനാസ്ഥയില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി  (2 hours ago)

ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതിയുമായി യുവതി  (2 hours ago)

റാപ്പര്‍ വേടനെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചന കണ്ടെത്താനായില്ലെന്ന് പൊലീസ്  (2 hours ago)

ഒക്ടോബറിലെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍ വിതരണം ചെയ്യും  (2 hours ago)

ഞങ്ങളെ വെറുതെ വിടൂ; കുറിപ്പുമായി സായ്കുമാറിന്റെ മകള്‍  (3 hours ago)

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ദുബായില്‍ 18കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം: റിയ ചക്രവര്‍ത്തിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട്  (3 hours ago)

പാമ്പ് കടിയേറ്റ വിവരം പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാതെ പിതാവ്: പതിനൊന്നുകാരന് ദാരുണാന്ത്യം  (3 hours ago)

ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ കുഴിച്ചിട്ട് ഭര്‍ത്താവ്  (3 hours ago)

തന്നെ മര്‍ദിച്ച പൊലീസുകാരന്റെ വിവരങ്ങള്‍ പങ്കുവച്ച് ഷാഫി പറമ്പില്‍  (3 hours ago)

നവജാത ശിശുവിന് നല്‍കിയ കുത്തിവെപ്പില്‍ പിഴവ് : കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാല്‍ കൈ മുറിച്ചുമാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച 'ഐഎന്‍എസ് മാഹി' നാവികസേനയ്ക്ക് കൈമാറി  (4 hours ago)

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ പതിനഞ്ചുകാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends