ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമന വിവാദം പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി. മുന്‍ ദേവസ്വം ക്ലര്‍ക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തികയിലായിരുന്നു നേരത്തെ നിയമനം. വിജിലന്‍സ് ഓഫിസറായി നിയമിച്ച വിഷ്ണു ജെ.എസിനെ മുണ്ടക്കയം അസിസ്റ്റന്‍ഡ് ദേവസ്വം കമ്മിഷണറായി മാറ്റി നിയമിച്ചു.
കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ഉത്തരവ്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ മര്‍മ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്നാണ് മുരളീധരന്‍ പറഞ്ഞത്.
ദേവസ്വം പ്രസിഡന്റ് ജയകുമാര്‍ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തിരുത്തിയില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട് എന്ന ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിയുടെ ചാര്‍ജ് ഷീറ്റിനു ശേഷം മാത്രമേ ഇടപെടാന്‍ കഴിയൂവെന്നും ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























